Join Whatsapp Group. Join now!
Aster MIMS 10/10/2023

റോഡരികില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെടുകയും ചെയ്ത യാചകന്റെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു

റോഡരികില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെടുകയും ചെയ്ത യാചകന്റെ മൃതദേഹം Kasaragod, Kerala, news, payyannur, Deadbody, Unknown dead body identified
കാസര്‍കോട്: (www.kasargodvartha.com 15.01.2020) റോഡരികില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെടുകയും ചെയ്ത യാചകന്റെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. പയ്യന്നൂര്‍ പുതിയകൊവ്വലിലെ അബൂബക്കര്‍ (61)ആണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ മുബാറക് മസ്ജിദിന് സമീപം ഫുട്പാത്തിലാണ് ഇയാളെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പിങ്ക് പോലീസ് ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.

ഇയാളുടെ പക്കലുണ്ടായിരുന്ന രേഖകള്‍ പരിശോധിച്ചപ്പോള്‍ അബ്ദുര്‍ റഹ് മാന്‍ എന്ന പേരാണ് ലഭിച്ചത്. മാധ്യമ വാര്‍ത്തകളില്‍ ഫോട്ടോ കണ്ടാണ് മരിച്ചത് അബൂബക്കറാണെന്ന് ബന്ധുക്കള്‍ അറിഞ്ഞത്. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ കാസര്‍കോട്ടെത്തിയെങ്കിലും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയതിനാല്‍ അവിടെ പോയി മൃതദേഹം അബൂബക്കറിന്റേതാണെന്ന് ഉറപ്പിച്ചു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് വീടുവിട്ട അബൂബക്കര്‍ പിന്നീട് കടവരാന്തയിലും മറ്റും കിടന്നുറങ്ങിയും യാചിച്ച് കിട്ടുന്ന പണം കൊണ്ട് ഭക്ഷണം കഴിച്ചും ജീവിച്ചുവരികയായിരുന്നു. ഭാര്യ: ഫാത്വിമ. നാല് മക്കളുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, payyannur, Deadbody, Unknown dead body identified
  < !- START disable copy paste -->