യു കെ അംബാസഡര്‍ ഇറാനില്‍ അറസ്റ്റില്‍

യു കെ അംബാസഡര്‍ ഇറാനില്‍ അറസ്റ്റില്‍

ടെഹ്‌റാന്‍: (www.kasargodvartha.com 12.01.2020) യു കെ അംബാസഡര്‍ റോബ് മകെയിറിനെ ഇറാനില്‍ അറസ്റ്റു ചെയ്തു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചതെന്നാണ് റിപോര്‍ട്ടുകള്‍. പിന്നീട് അദ്ദേഹത്തെ വിട്ടയച്ചു. തങ്ങളുടെ പ്രതിനിധിയെ വ്യക്തമായ വിശദീകരണമില്ലാതെ അറസ്റ്റ് ചെയ്തത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യു കെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇറാന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഉക്രൈന്‍ വിമാനം തകര്‍ത്തതുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ പരിപാടിയില്‍ റോബ് നേരത്തെ പങ്കെടുത്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, World, Top-Headlines, Trending, Iran-US-Clash, UK ambassador arrested in Tehran
  < !- START disable copy paste -->