Join Whatsapp Group. Join now!
Aster MIMS 10/10/2023

പൗരത്വ ബില്ലിനെതിരെ യു ഡി എഫ് തീര്‍ത്ത മനുഷ്യ ഭാരത ഭൂപടത്തില്‍ ആയിരങ്ങള്‍ അണിനിരന്നു

Kerala, kasaragod, news, UDF, Protest, MLA, UDF Human map conducted against CAA പൗരത്വ ഭേദഗതി ബില്ലിനെതിരെ യു ഡി എഫ് സംഘടിപ്പിച്ച ഭാരത ഭൂപടം ചരിത്ര സംഭവമായി. വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത ഗ്രൗണ്ടില്‍ തീര്‍ത്ത മനുഷ്യ ഭാരത ഭൂപടത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേരാണ് അണിനിരന്നത്. സ്വാതന്ത്ര്യ സമര സേനാനി കെ വി നാരായണന്‍ ഗാന്ധിജി വെടിയേറ്റ് മരിച്ച 5.17 ന് പ്രതിജ്ഞ ചൊല്ലി കൊടുത്തു.
കാസര്‍കോട്: (www.kasargodvartha.com 30/01/2020)  പൗരത്വ ഭേദഗതി ബില്ലിനെതിരെ യു ഡി എഫ് സംഘടിപ്പിച്ച ഭാരത ഭൂപടം ചരിത്ര സംഭവമായി. വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത ഗ്രൗണ്ടില്‍ തീര്‍ത്ത മനുഷ്യ ഭാരത ഭൂപടത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേരാണ് അണിനിരന്നത്. സ്വാതന്ത്ര്യ സമര സേനാനി കെ വി നാരായണന്‍ ഗാന്ധിജി വെടിയേറ്റ് മരിച്ച 5.17 ന് പ്രതിജ്ഞ ചൊല്ലി കൊടുത്തു.

യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ എം എല്‍ എ പൊതുയോഗം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായര്‍, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി, കെ പി കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ. നീലകണ്ഠന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍, കെ.എം.സി.സി. നേതാവ് യഹ് യ തളങ്കര, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, പി.എ. അഷറഫലി, അബ്രഹാം തോണക്കര, വി. കമ്മാരന്‍, ഹരീഷ് ബി. നമ്പ്യാര്‍, എം.എച്ച് ജനാര്‍ധനന്‍, മുനീര്‍ മുനമ്പം, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, ജെറ്റോ ജോസഫ്, സി.ടി അഹമ്മദലി, മുജാഹിദ് നേതാവ് സമദ് തുടങ്ങിയവര്‍ സംസാരിച്ചു.

കരിവെള്ളൂര്‍ വിജയന്‍, സാജിദ് മൗവ്വല്‍, കെ ഖാലിദ്, ഖാദര്‍ നുളളിപ്പാടി, മുംതാസ് സമീറ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ്, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം, വൈസ് ചെയര്‍മാന്‍ എല്‍ എ മഹ് മൂദ് ഹാജി, കോണ്‍ഗ്രസ് നേതാക്കളായ ഡോ. ഖാദര്‍ മാങ്ങാട്, ബാലകൃഷ്ണന്‍ പെരിയ, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, കരുണ്‍ താപ്പ, സി.വി. ജയിംസ്, ജെ.എസ്. സോമശേഖര, വിനോദ് കുമാര്‍ പള്ളയില്‍ വീട്, പി.വി. സുരേഷ്, കെ.കെ. രാജേന്ദ്രന്‍, പി.കെ. ഫൈസല്‍, കെ.പി. പ്രകാശന്‍, ഗീതാകൃഷ്ണന്‍, ധന്യാ സുരേഷ്, എം. കുഞ്ഞമ്പു നമ്പ്യാര്‍, ആര്‍. ഗംഗാധരന്‍, വി.ആര്‍. വിദ്യാസാഗര്‍, മുസ്ലിം ലീഗ് നേതാക്കളായ കല്ലട്ര മാഹിന്‍ ഹാജി, വി.കെ.പി ഹമീദലി, അസീസ് മരിക്കെ, അഷ്‌റഫ് എടനീര്‍, മുഹമ്മദ് കുഞ്ഞി ബദരിയ്യ, മൂസ ബി ചെര്‍ക്കള, എ എം കടവത്ത് കേരള കോണ്‍ഗ്രസ് നേതാവ് നാഷണല്‍ അബ്ദുല്ല, എം എച്ച് ജനാര്‍ദനന്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. സ്ത്രീകളടക്കം ആയിരങ്ങളാണ് ഭാരത ഭൂപടം തീര്‍ക്കാനെത്തിയത്.


Keywords: Kerala, kasaragod, news, UDF, Protest, MLA, UDF Human map conducted against CAA