Join Whatsapp Group. Join now!
Aster MIMS 10/10/2023

ദേശീയ പണിമുടക്ക്; കാസര്‍കോട്ട് ബസുകള്‍ നിരത്തിലിറങ്ങിയില്ല, കടകള്‍ തുറന്നില്ല, സ്വകാര്യ വാഹനങ്ങള്‍ ഓടുന്നു, ചരക്കുലോറികള്‍ തടഞ്ഞു, തൊഴിലാളി യൂണിയനുകള്‍ നഗരത്തില്‍ പ്രകടനം നടത്തി

തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതിയുടെ ദേശീയ പണിമുടക്കിനെ തുടര്‍ന്ന് കാസര്‍കോട്ട് ബസുകള്‍ നിരത്തിലിറങ്ങിയില്ല. Kasaragod, Kerala, news, Top-Headlines, Trending, Trade unions nationwide strike affects normal life
കാസര്‍കോട്: (www.kasargodvartha.com 08.01.2020) തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതിയുടെ ദേശീയ പണിമുടക്കിനെ തുടര്‍ന്ന് കാസര്‍കോട്ട് ബസുകള്‍ നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. ചരക്കുലോറികള്‍ തൊഴിലാളി യൂണിയനുകള്‍ ഇടപെട്ട് പുതിയ ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞു. തുടര്‍ന്ന് നഗരത്തില്‍ പ്രകടനം നടത്തി.

ചൊവ്വാഴ്ച അര്‍ധരാത്രി 12 മണിക്ക് ആരംഭിച്ച പണിമുടക്ക് ബുധനാഴ്ച രാത്രി 12 വരെയാണ്. അവശ്യസര്‍വീസുകള്‍, ആശുപത്രി, പാല്‍, പത്രവിതരണം, വിനോദസഞ്ചാരമേഖല, ശബരിമല തീര്‍ഥാടനം എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ കുറഞ്ഞവേതനം മാസം 21,000 രൂപയാക്കുക, പൊതുമേഖലാ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, തൊഴില്‍നിയമങ്ങള്‍ ഭേദഗതി ചെയ്യരുത് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പണിമുടക്ക് നടത്തുന്നത്.

ബി എം എസ് ഒഴികെ പത്ത് ദേശീയ തൊഴിലാളി യൂണിയനുകളും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും ബാങ്ക്, ഇന്‍ഷുറന്‍സ്, ബി എസ് എന്‍ എല്‍ ജീവനക്കാരുടെയും സംഘടനകള്‍ ചേര്‍ന്നാണ് പണിമുടക്ക് ആഹ്വാനംചെയ്തത്. വിമാനത്താവള, വ്യവസായ, തുറമുഖ തൊഴിലാളികളും പണിമുടക്കി.

കാസര്‍കോട്ട് നടത്തിയ പ്രകടനത്തിന് ടി കെ രാജന്‍, സി എച്ച് കുഞ്ഞമ്പു, കെ ഭാസ്‌ക്കരന്‍, കെ രവീന്ദ്രന്‍, പി ജാനകി (സി ഐ ടി യു), സുബൈര്‍ പടുപ്പ്, സി എം എ ജലീല്‍, ഹനീഫ് കടപ്പുറം (എന്‍ എല്‍ യു), കെ പി മുഹമ്മദ് അഷ്‌റഫ്, സുബൈര്‍ മാര, മുത്തലിബ് പാറക്കട്ട, സയ്യിദ്, സാബിര്‍ തുരുത്തി (എസ് ടി യു), ടി കൃഷ്ണന്‍, മണികണ്ഠന്‍ (എ ഐ ടി യു സി), കരിവെള്ളൂര്‍ വിജയന്‍ (യു ടി യു സി), സി ജി ജോണി, കെ ജഗദീഷ്, ബാലകൃഷ്ണന്‍, ഉമേശ് അണങ്കൂര്‍, ഇ ഹരീന്ദ്രന്‍, അബൂബക്കര്‍ തുരുത്തി, പി കെ വിജയന്‍ (ഐ എന്‍ ടി യു സി), മുഹമ്മദ് ഹാശിം, പത്മേഷ്, ടി എ ഷാഫി (കെ യു ഡബ്ല്യു ജെ) എന്നിവര്‍ നേതൃത്വം നല്‍കി.








കേന്ദ്രത്തിലേത് 'ശൗചാലയ സര്‍ക്കാര്‍'; ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

മൊഗ്രാല്‍: രാജ്യത്തെ പട്ടിണി പാവങ്ങളായ തൊഴിലാളികളെ ദ്രോഹിക്കുകയും, ജനാധിപത്യ സമരങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന ശൗചാലയ സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും അവരില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനില്ലെന്ന് കഴിഞ്ഞ 6 വര്‍ഷത്തെ ഭരണം വിലയിരുത്തിയാല്‍ മനസ്സിലാക്കാനാവുമെന്നും കുമ്പള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ബി എന്‍ മുഹമ്മദലി ആരോപിച്ചു. മൊഗ്രാലില്‍ സംയുകത തൊഴിലാളി യൂണിയന്‍ ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മൊഗ്രാല്‍ ടൗണില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ മമ്മൂട്ടി അധ്യക്ഷത വഹിച്ചു. ദേശീയ വേദി പ്രസിഡന്റ് എ എം സിദ്ദിഖ് റഹ്മാന്‍, കെ വി അഷ്‌റഫ്, അബ്ബാസ്, ജംഷീദ് പെര്‍വാഡ്, മുനീര്‍ കോട്ട, എം എസ് അഷ്‌റഫ്, മുഹമ്മദ് മാഷ് എന്നിവര്‍ പ്രസംഗിച്ചു. അര്‍ഷാദ് തവക്കല്‍ സ്വാഗതം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Trending, Trade unions nationwide strike affects normal life
  < !- START disable copy paste -->