Join Whatsapp Group. Join now!
Aster MIMS 10/10/2023

സംഘ്പരിവാര്‍ പ്രകടനത്തില്‍ ഡി വൈ എഫ് ഐ നേതാവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുദ്രാവാക്യം; 60 പേര്‍ക്കെതിരെ കേസ്

സംഘ്പരിവാര്‍ പ്രകടനത്തില്‍ ഡി വൈ എഫ് ഐ നേതാവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുദ്രാവാക്യം. സംഭവത്തില്‍ 60 പേര്‍ക്കെതിരെ Kasaragod, Kerala, news, Badiyadukka, case, Police, Top-Headlines, Threatening against DYFI leader; case against 60
ബദിയടുക്ക: (www.kasargodvartha.com 22.01.2020) സംഘ്പരിവാര്‍ പ്രകടനത്തില്‍ ഡി വൈ എഫ് ഐ നേതാവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുദ്രാവാക്യം. സംഭവത്തില്‍ 60 പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡി വൈ എഫ് ഐ ബദിയടുക്ക മേഖലാ കമ്മിറ്റിയംഗം ബോളുക്കട്ടയിലെ സനദിന്റെ പരാതിയില്‍ ബി ജെ പി മണ്ഡലം സെക്രട്ടറി ഹരീഷ് നാരമ്പാടി, ബ്ലോക്ക് പഞ്ചായത്തംഗം അവിനാസ് റൈ, ദീക്ഷിത് കാമത്ത്, രാജേഷ് റൈ, തേജു ബാഞ്ചത്തടുക്ക, സത്യന്‍ തുടങ്ങി 60 പേര്‍ക്കെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്.


ബദിയടുക്കയില്‍ നടന്ന പ്രകടനത്തിനിടെയാണ് ഭീഷണി മുദ്രാവാക്യമുണ്ടായത്. ബദിയടുക്കയില്‍ കഴിഞ്ഞ ദിവസം നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ റാലിക്ക് ശേഷം ചിലര്‍ ഒരു കട അക്രമിക്കാന്‍ ശ്രമിച്ചിരുന്നതായി ആരോപണമുണ്ട്. ഇതില്‍ പ്രതിഷേധിച്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിലാണ് സനദിനെതിരെ ഭീഷണി മുദ്രാവാക്യം മുഴക്കിയതെന്നാണ് പരാതി. ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Badiyadukka, case, Police, Top-Headlines, Threatening against DYFI leader; case against 60
  < !- START disable copy paste -->