Join Whatsapp Group. Join now!
Aster MIMS 10/10/2023

തുറസ്സായ വേദിയില്‍ പങ്കെടുക്കാനില്ല; പ്രതിഷേധം ഭയന്ന് കോഴിക്കോട്ടെ പൊതുപരിപാടിയില്‍ നിന്ന് ഗവര്‍ണര്‍ പിന്മാറി

കേരള ഗവര്‍ണര്‍ക്കെതിരെ പൗരത്വ നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം വ്യാപകമായ സാഹചര്യത്തില്‍ കോഴിക്കോട്ടെ പൊതുപരിപാടിയില്‍ Kozhikode, Kerala, news, Government, Protest, The governor withdrew from the public meeting in Kozhikode
കോഴിക്കോട്: (www.kasaragodvartha.com 19.01.2020) കേരള ഗവര്‍ണര്‍ക്കെതിരെ പൗരത്വ നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം വ്യാപകമായ സാഹചര്യത്തില്‍ കോഴിക്കോട്ടെ പൊതുപരിപാടിയില്‍ നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിന്മാറി. ഡിസി ബുക്സ് സംഘടിപ്പിക്കുന്ന കേരള ലിറ്റററി ഫെസ്റ്റിവെലിലെ ഗവര്‍ണറുടെ പരിപാടിയാണ് പ്രതിഷേധം ഭയന്ന് റദ്ദാക്കിയത്.

തുറസ്സായ വേദിയിലുള്ള പരിപാടി ആയതിനാലാണ് പിന്‍മാറ്റമെന്ന് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. പൗരത്വനിയമഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് രാജ്ഭവന്റെ തീരുമാനം എന്നാണ് സൂചന. ഗവര്‍ണറുടെ സുരക്ഷ കണക്കിലെടുത്ത്് പരിപാടി ഒഴിവാക്കിയതായി രവി ഡിസി അറിയിച്ചു.

ഇന്ത്യന്‍ ഫെഡറിലിസം എന്ന പരിപാടിയില്‍ ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്കായിരുന്നു മുഹമ്മദ് ആരിഫ് ഖാന്റെ സെഷന്‍. സുരക്ഷ കണക്കിലെടുത്ത് മറ്റ് സ്ഥലങ്ങളിലേക്ക് പരിപാടി മാറ്റാന്‍ സംഘാടകര്‍ ആലോചിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം സംഘാടകര്‍ അതുവേണ്ടെന്ന് വെക്കുകായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kozhikode, Kerala, news, Government, Protest, The governor withdrew from the public meeting in Kozhikode  < !- START disable copy paste -->