Join Whatsapp Group. Join now!
Aster MIMS 10/10/2023

നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ പീഡിപ്പിച്ച അധ്യാപകനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി

നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ പീഡിപ്പിച്ച അധ്യാപകനെkasaragod, news, Kerala, Student, police-station, Teacher, Molestation, case, Crime, court
കാസര്‍കോട്: (www.kasargodvartha.com 25.01.2020) നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ പീഡിപ്പിച്ച അധ്യാപകനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. 2018 ഒക്ടോബര്‍ 11നാണ് കേസിനാസ്പദമായ സംഭവം. രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗ്രാമത്തില്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂളിലാണ് സംഭവം നടന്നത്. ഐ ടി സ്മാര്‍ട്ട് ക്ലാസ് റൂമില്‍ വച്ച് അധ്യാപകനായ പ്രതി നാലാം ക്ലാസില്‍ പഠിക്കുന്ന ഒമ്പത് വയസ് മാത്രം പ്രായമുള്ള വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്.

കിനാനൂര്‍ കളിയാനം പെരിയാലിലെ പി രാജന്‍ നായരെ(54)യാണ് കാസര്‍കോട് പോക്‌സോ കോടതി ജഡ്ജ് പി എസ് ശശികുമാര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കും. പ്രോസിക്യൂഷന് വേണ്ടി പ്രകാശ് അമ്മണ്ണായ ഹാജരായി. കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് രാജപുരം എസ്‌ഐ ആയിരുന്ന എം വി ഷിജുയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Kasaragod, News, Kerala, Student, police-station, Teacher, Molestation, case, Crime, court, Teacher arrested in molesting minor girl