Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇത് വിശ്രമരഹിത പോരാട്ടത്തിന്റെ കാലം; കരിനിയമങ്ങള്‍ കടലിലെറിയുംവരെ ഒന്നായി പടയണി ചേരണമെന്ന് ടി ഇ അബ്ദുല്ല

രാജ്യപുരോഗതിക്ക് യത്‌നിക്കേണ്ട ഭരണകൂടം രാജ്യവാസികളെ മതത്തിന്റെ പേരില്‍ ചേരിതിരിക്കാന്‍ ശ്രമിക്കുന്ന ഭീതിതമായ വര്‍ത്തമാനകാലത്ത് Kasaragod, Kerala, news, Neeleswaram, T.E Abdulla, Muslim-league, Trikaripur, Top-Headlines, TE Abdulla on CAA protest
നീലേശ്വരം: (www.kasargodvartha.com 27.01.2020) രാജ്യപുരോഗതിക്ക് യത്‌നിക്കേണ്ട ഭരണകൂടം രാജ്യവാസികളെ മതത്തിന്റെ പേരില്‍ ചേരിതിരിക്കാന്‍ ശ്രമിക്കുന്ന ഭീതിതമായ വര്‍ത്തമാനകാലത്ത്, പോരാട്ടം ഒഴിഞ്ഞ് വിശ്രമിക്കാനാകില്ലെന്നും കരിനിയമങ്ങള്‍ കടലിലെറിയുംവരെ ഒന്നായി പടയണി ചേരണമെന്നും മുസ് ലിം ലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ടി ഇ അബ്ദുല്ല പ്രസ്താവിച്ചു. കോട്ടപ്പുറം ബാഫഖി സൗധത്തില്‍ ചേര്‍ന്ന തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം മുസ്ലിം ലീഗ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


പ്രസിഡണ്ട് കെ എം ഷംസുദ്ദീന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. എം ടി പി കരീം സ്വാഗതം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ സംഘടനാ പരിപാടികള്‍ വിശദീകരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് വി കെ പി ഹമീദലി, ലത്തീഫ് നീലഗിരി, റഫീഖ് കോട്ടപ്പുറം, പി കെ സി റഊഫ് ഹാജി, എ മുസ്തഫ ഹാജി, എന്‍ കെ പി മുഹമ്മദ് കുഞ്ഞി, സി കെ കെ മാണിയൂര്‍, ഇബ്രാഹിം പറമ്പത്ത്, ജാതിയില്‍ ഹസൈനാര്‍, ടി സി അബ്ദുല്‍ സലാം, ടി പി അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Neeleswaram, T.E Abdulla, Muslim-league, Trikaripur, Top-Headlines, TE Abdulla on CAA protest
  < !- START disable copy paste -->