Join Whatsapp Group. Join now!
Aster MIMS 10/10/2023

സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരി തൂങ്ങിമരിച്ചത് പുതിയ വീട്ടിലേക്ക് താമസം മാറാന്‍ സാധിക്കാത്തതിലുള്ള മനോവിഷമം മൂലമെന്ന് സൂചന

cheemeni, news, Kerala, kasaragod, Police, Woman, Death, police-station, suicide, Police
ചീമേനി: (www.kasargodvartha.com 25.01.2020) സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരി തൂങ്ങിമരിച്ചത് പുതിയ വീട്ടിലേക്ക് താമസം മാറാന്‍ സാധിക്കാത്തതിലുള്ള മനോവിഷമം മൂലമാണെന്ന സൂചനകള്‍ പുറത്തുവന്നു. തൃക്കരിപ്പൂര്‍ നടക്കാവ് സ്വദേശിനിയും ചീമേനി പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട തിമിരിയിലെ വിനോദിന്റെ ഭാര്യയുമായ ചന്ദ്രലേഖ(44)യെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ 8.30 മണിയോടെയാണ് ചന്ദ്രലേഖയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്. കാരാറുകാരനായ തിമിരിയിലെ വിനോദ് സ്വന്തമായി വീട് നിര്‍മിച്ചിരുന്നു. എന്നാല്‍ വീടുപണി പൂര്‍ത്തിയാക്കി കഴിഞ്ഞിട്ടും മാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ മാതാപിതാക്കളെ ഒഴിവാക്കി പുതിയ വീട്ടില്‍ താമസിക്കാനില്ലെന്ന് വിനോദ് പറഞ്ഞിരുന്നതായാണ് നാട്ടുകാരില്‍ നിന്നും ലഭിക്കുന്ന വിവരം.

താമസിക്കാത്തതു കൊണ്ട് വിനോദിന്റെ പിതാവ് പുതിയ വീട് വാടകയ്ക്ക് നല്‍കിയതോടെ ചന്ദ്രലേഖയ്ക്ക് മനോവിഷമം ഇരട്ടിയായതാണ് സംശയിക്കുന്നത്. ഇതായിരിക്കാം തൂങ്ങിമരിക്കാനുള്ള കാരണമെന്ന് നാട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ലഭിക്കുന്ന വിവരം. സോഷ്യല്‍ മീഡിയയിലും നാട്ടുകാര്‍ ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്.


Related News: സബ് രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Cheemeni, News, Kerala, Kasaragod, Police, Woman, Death, police-station, suicide, Police, Sub registrar, Found, Hanging, Report, House, Social media, Sub registrar found hanging; Report