Join Whatsapp Group. Join now!
Aster MIMS 10/10/2023

കേന്ദ്രസര്‍ക്കാരിനെതിരെ പോസ്റ്റിട്ടതിന് രാജ്യദ്രോഹ കേസില്‍പെട്ട വിദ്യാര്‍ത്ഥിയെ കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്ന് പുറത്താക്കി

കേന്ദ്രസര്‍ക്കാരിനെതിരെ പോസ്റ്റിട്ടതിന് രാജ്യദ്രോഹ കേസില്‍പെട്ട വിദ്യാര്‍ത്ഥിയെ കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്ന് പുറത്താക്കി. Kasaragod, Kerala, news, Periya, Top-Headlines, Central University, Student dismissed from Central University
പെരിയ: (www.kasargodvartha.com 21.01.2020) കേന്ദ്രസര്‍ക്കാരിനെതിരെ പോസ്റ്റിട്ടതിന് രാജ്യദ്രോഹ കേസില്‍പെട്ട വിദ്യാര്‍ത്ഥിയെ കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്ന് പുറത്താക്കി. കേന്ദ്രസര്‍വ്വകലാശാലയിലെ രണ്ടാംവര്‍ഷ എം എ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ അവാല രാമുവിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പ്രസ്താവനകള്‍ നടത്തിയതിന് സര്‍വ്വകലാശാല അച്ചടക്കനടപടിക്ക് വിധേയമായി പുറത്താക്കിയത്.

സര്‍വ്വകലാശാല രൂപീകരിച്ച പ്രത്യേക സമിതി ഇതുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം നടത്തുകയും പ്രസ്തുത വിദ്യാര്‍ത്ഥി നടത്തിയ പ്രസ്താവനകള്‍ സര്‍വ്വകലാശാലയുടെ സല്‍പേരിന് ദോഷമുണ്ടാക്കുന്നതാണെന്നുമാണ് കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്യാര്‍ത്ഥി പ്രചരിപ്പിച്ച പ്രസ്താവനകളുമായി ബന്ധപ്പെട്ട് ബേക്കല്‍ പോലീസ് വിദ്യാര്‍ത്ഥിയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Periya, Top-Headlines, Central University, Student dismissed from Central University
  < !- START disable copy paste -->