Join Whatsapp Group. Join now!
Aster MIMS 10/10/2023

മംഗളൂരുവില്‍ നിന്നും തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന ബസിനു നേരെ കരിവെള്ളൂരില്‍ വെച്ച് കല്ലേറ്

മംഗളൂരുവില്‍ നിന്നും തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന ബസിനു നേരെ കരിവെള്ളൂരില്‍ വെച്ച് കല്ലേറുണ്ടായി. മംഗളൂരു-കണ്ണൂര്‍ റൂട്ടിലോടുന്ന Kerala, news, Kannur, Stone pelting, Bus, Stone pelting against Bus
പയ്യന്നൂര്‍: (www.kasargodvartha.com 22.01.2020) മംഗളൂരുവില്‍ നിന്നും തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന ബസിനു നേരെ കരിവെള്ളൂരില്‍ വെച്ച് കല്ലേറുണ്ടായി. മംഗളൂരു-കണ്ണൂര്‍ റൂട്ടിലോടുന്ന 'സുസ്മിത' ബസിന് നേരെയാണ് ചൊവ്വാഴ്ച രാത്രി 10.30 മണിയോടെ കരിവെള്ളൂര്‍ ഓണക്കുന്നില്‍ വെച്ച് കല്ലേറുണ്ടായത്. ബസിന്റെ മുന്‍വശത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു.

യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് പയ്യന്നൂര്‍ എസ് ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കല്ലെറിഞ്ഞ രണ്ടുപേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബസിലെ തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് പോലീസിന് ലഭിച്ച സുചന. പ്രതികള്‍ ഒളിവിലാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, news, Kannur, Stone pelting, Bus, Stone pelting against Bus
  < !- START disable copy paste -->