Join Whatsapp Group. Join now!
Aster MIMS 10/10/2023

60 വര്‍ഷമായി ഉപയോഗിച്ചുവന്നിരുന്ന പട്ടികജാതി കോളനിയിലെ പൊതുശൗചാലയം നഗരസഭ അധികൃതര്‍ പൂട്ടിയിട്ട് സീല്‍ വെച്ചു; പരാതിയുമായി കോണ്‍ഗ്രസ് നേതാവ് രംഗത്ത്

നഗരസഭയിലെ അഞ്ചാം വാര്‍ഡില്‍പെട്ട താളിപ്പടുപ്പ് മൈതാനിക്കടുത്തുള്ള എസ് സി കോളനിയിലെ പൊതു ശൗചാലയം നഗരസഭാധികൃതര്‍ Kasaragod, Kerala, news, Congress, Leader, Kasaragod-Municipality, SC colony public toilet closed by Municipality
കാസര്‍കോട്: (www.kasargodvartha.com 03.01.2020) നഗരസഭയിലെ അഞ്ചാം വാര്‍ഡില്‍പെട്ട താളിപ്പടുപ്പ് മൈതാനിക്കടുത്തുള്ള എസ് സി കോളനിയിലെ പൊതു ശൗചാലയം നഗരസഭാധികൃതര്‍ അടച്ചുപൂട്ടിയതായി പരാതി. അഞ്ചാം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡണ്ടും ഐ എന്‍ ടി യു സി മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ ബാലകൃഷ്ണന്റെ കുടുംബമടക്കം ഉപയോഗിക്കുന്ന പൊതു ശൗചാലമാണ് ചില ബി ജെ പി നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് പൂട്ടിയതെന്നാണ് ആക്ഷേപം.


കോളനിയില്‍ 15ഓളം വീടുകളാണുള്ളത്. ഇതില്‍ ഭൂരിഭാഗവും ബി ജെ പി അനുഭാവികളാണ്. എന്നാല്‍ രാഷ്ട്രീയ പ്രേരിതമായി ബാലകൃഷ്ണനും മറ്റുള്ളവരും ഉപയോഗിച്ചിരുന്ന ശൗചാലയമാണ് നഗരസഭ അധികൃതര്‍ പൂട്ടി സീല്‍ വെച്ചത്. താളിപ്പടുപ്പ് മൈതാനിയുടെ സ്ഥലം കൈയ്യേറിയവര്‍ക്ക് ഒത്താശ ചെയ്യാനാണ് ശൗചാലയം പൂട്ടിയതെന്നും പരാതിയുയര്‍ന്നിട്ടുണ്ട്. ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷനും, സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡിനും പരാതി നല്‍കുമെന്ന് ബാലകൃഷ്ണന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

താളിപ്പടുപ്പ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന വിദ്യാര്‍ത്ഥികളുടെയും മറ്റും സ്‌പോര്‍ട്‌സ് മീറ്റുകള്‍ക്കടക്കം എത്തുന്ന വിദ്യാര്‍ത്ഥിനികള്‍ ഉള്‍പെടെയുള്ളവര്‍ ഈ ശൗചാലയമാണ് ഉപയോഗിച്ചുവന്നിരുന്നത്. ശൗചാലയം പൂട്ടിയതോടെ തന്റെ രണ്ട് പെണ്‍മക്കള്‍ മെഗ്രാല്‍ പുത്തൂരിലെ ബന്ധുവീട്ടിലേക്ക് താമസം മാറിയതായി ബാലകൃഷ്ണന്‍ പറഞ്ഞു. ചിലരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് നഗരസഭ ഈ കടുംകൈ ചെയ്തതെന്നും ആക്ഷേപമുണ്ട്.

അതേസമയം റവന്യൂ വകുപ്പില്‍ നിന്നും ലീസിനെടുത്ത ഗ്രൗണ്ടില്‍ അനധികൃതമായി നിര്‍മിച്ചതാണ് ശൗചലയമെന്നും കൈയ്യേറ്റം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് രണ്ടു വീട്ടുകാര്‍ക്ക് നോട്ടീസ് നല്‍കിയായും നഗരസഭ സെക്രട്ടറി എസ് ബിജു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. നോട്ടീസ് കൃത്യമായ മറുപടി ബാലകൃഷ്ണന്‍ നല്‍കിയിരുന്നില്ല. ഗ്രൗണ്ടിന് സമീപത്തെ മറ്റു കൈയ്യേറ്റങ്ങളെ കുറിച്ച് അറിയില്ലെന്നും സെക്രട്ടറി വ്യക്തമാക്കി. അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ഈ വിവരം റിപോര്‍ട്ട് ചെയ്യുമെന്നും ഗ്രൗണ്ടിലെത്തുന്നവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ലീസിന് നല്‍കാന്‍ ശുപാര്‍ശ ചെയ്യുമെന്നും സെക്രട്ടറി പ്രതികരിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Congress, Leader, Kasaragod-Municipality, SC colony public toilet closed by Municipality
  < !- START disable copy paste -->