city-gold-ad-for-blogger

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്; പി കെ പി അബ്ദുല്‍ സലാം മുസ്ലിയാര്‍ പ്രസിഡണ്ട്, എം ടി അബ്ദുല്ല മുസ്ലിയാര്‍ ജനറല്‍ സെക്രട്ടറി, ഹൈദരലി ശിഹാബ് തങ്ങള്‍ ട്രഷറര്‍

മലപ്പുറം: (www.kasargodvartha.com 27.01.2020) സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടായി പി കെ പി അബ്ദുല്‍ സലാം മുസ്ലിയാരും ജനറല്‍ സെക്രട്ടറിയായി എം ടി അബ്ദുല്ല മുസ്ലിയാരും ട്രഷററായി പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങളും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്രസയില്‍ ചേര്‍ന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 68-ാമത് വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായും, ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിറിനെ ജോയിന്റ് സെക്രട്ടറിയായും, സി.കെ.എം. സ്വാദിഖ് മുസ്ലിയാര്‍ പുല്ലിശ്ശേരി, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, പി.പി. ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, കെ.ടി. ഹംസ മുസ്ലിയാര്‍ കാലിക്കുനി, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി. അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, എം. മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്, ടി.കെ. പരീക്കുട്ടി ഹാജി കോഴിക്കോട്, വി. മോയിമോന്‍ ഹാജി മുക്കം, എം.പി ഹസന്‍ ഷരീഫ് കുരിക്കള്‍ മഞ്ചേരി, എം.സി. മായിന്‍ ഹാജി നല്ലളം, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഒ. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍, ഇസ്മാഈല്‍ കുഞ്ഞി ഹാജി മാന്നാര്‍, എസ് സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം എന്നിവരെ എക്സിക്യുട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്; പി കെ പി അബ്ദുല്‍ സലാം മുസ്ലിയാര്‍ പ്രസിഡണ്ട്, എം ടി അബ്ദുല്ല മുസ്ലിയാര്‍ ജനറല്‍ സെക്രട്ടറി, ഹൈദരലി ശിഹാബ് തങ്ങള്‍ ട്രഷറര്‍

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള വിവിധ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡന്റ് പി.കെ.പി. അബ്ദുല്‍ സലാം മുസ്ലിയാര്‍ അധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റ് യു.എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, സുന്നി യുവജന സംഘംന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ പാണക്കാട്, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്; പി കെ പി അബ്ദുല്‍ സലാം മുസ്ലിയാര്‍ പ്രസിഡണ്ട്, എം ടി അബ്ദുല്ല മുസ്ലിയാര്‍ ജനറല്‍ സെക്രട്ടറി, ഹൈദരലി ശിഹാബ് തങ്ങള്‍ ട്രഷറര്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, news, Top-Headlines, Religion, Samastha, Samastha Kerala Islam Matha vidyabhyasa Board office bearers
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia