Join Whatsapp Group. Join now!
Aster MIMS 10/10/2023

പൗരത്വ ഭേദഗതി നിയമം ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ലക്ഷ്യമിട്ട്: എസ് രാമചന്ദ്രന്‍ പിള്ള

പൗരത്വ ഭേദഗതി നിയമം ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ലക്ഷ്യമിട്ടെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. Kasaragod, Kerala, news, Top-Headlines, LDF, Trending, S Ramachandran Pillai on CAA
കാസര്‍കോട്: (www.kasargodvartha.com 26.01.2020) പൗരത്വ ഭേദഗതി നിയമം ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ലക്ഷ്യമിട്ടെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. എല്‍ ഡി എഫ് മനുഷ്യമഹാശൃംഖലയുടെ ആദ്യകണ്ണിയായി കാസര്‍കോട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ കാര്യത്തിലും അങ്ങേയറ്റം വിവേചനപരമായ നടപടികളാണ് ബി ജെ പി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മുത്തലാഖ് നിയമത്തിലും, ജമ്മുകാശ്മീര്‍ വിഷയത്തിലും ഇത് നാം ആദ്യം കണ്ടു. മുസ്ലിംകള്‍ക്കെതിരെയുളള നീക്കത്തിന്റെ ഭാഗമാണ് ഇതെല്ലാം. ഭൂരിപക്ഷ മതസമുദായത്തിന് മാത്രമേ പൗരത്വമുണ്ടാകൂ എന്നാണ് ബി ജെ പി സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. മുസ്ലിംകള്‍ രണ്ടാം കിടക്കാരായി അധിവസിക്കണമെന്നാണ് അവരുടെ പ്രത്യയ ശാസ്ത്രം. ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്ക് എല്ലാവര്‍ക്കും പൗരത്വമുണ്ടായിരിക്കുമെന്നാണ് സ്വാതന്ത്രാനന്തര ഇന്ത്യയിലുണ്ടായിരുന്ന വ്യവസ്ഥ. പൗരത്വ നിയമ ഭേദഗതി നിയമത്തിലൂടെ മതം പൗരത്വത്തിന്റെ അടിസ്ഥാനമായിരിക്കുന്നു. ആര്‍ എസ് എസ് അജണ്ടയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജനാധിപത്യവും മതേതരത്വവും ഇന്ത്യയുടെ സംസ്‌കാരമാണ്. മതേതരത്വം ഇന്ത്യയുടെ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയാണ്. വ്യത്യസ്ത മത വിഭാഗങ്ങള്‍ ഒരുമയോടെ പാര്‍ക്കുന്ന നാടാണിത്. മതവിശ്വാസത്തില്‍ എല്ലാവര്‍ക്കും തുല്യതയാണ് ഇവിടെയുള്ളത്. വിശ്വാസം സംരക്ഷിക്കപ്പെടുന്നുണ്ട്. വിശ്വാസ പ്രചാരണത്തിനും സ്വാതന്ത്രമുണ്ട്. ഒരു മതത്തിനും മറ്റൊരു മതത്തിന്റെ മേല്‍ ആധിപത്യമില്ല. ഇതൊക്കെയും ഭരണഘടന നിഷ്‌കര്‍ഷിക്കുന്നുണ്ട്. ആര്‍ എസ് എസ് അജണ്ടയില്‍ ഇതൊന്നും പാലിക്കപ്പെടില്ല. ആരാധനാലയത്തിനും സംരക്ഷണമുണ്ടാകില്ല. ബാബരി മസ്ജിദ് തകര്‍ത്തതിലൂടെ ഇതാണ് നാം കണ്ടതെന്നും രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി.

ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായവരുള്‍പെടെയുള്ളവരുടെ നേതൃത്വത്തിലാണ് ബാബരി മസ്ജിദ് തകര്‍ത്തത്. ഭരണഘടന നല്‍കുന്ന വിശ്വാസത്തിന്റെ തകര്‍ച്ചയായിരുന്നു അത്. ഈ വിശ്വാസ തകര്‍ച്ചയേക്കാള്‍ കടുത്ത വിശ്വാസ തകര്‍ച്ചയാണ് സുപ്രീം കോടതി വിധിയോടെ ഉണ്ടായത്. ശ്രീരാമ വിഗ്രഹം ബാബരി മസ്ജിദിനടുത്ത് പ്രതിഷ്ഠിച്ചതും ബാബരി മസ്ജിദ് തകര്‍ത്തതും തെറ്റാണെന്നു പറഞ്ഞ സുപ്രീം കോടതി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം അക്രമികള്‍ക്ക് നല്‍കുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനാധിപത്യ വ്യവസ്ഥയും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള സമരമാണ് ഇന്ന് രാജ്യത്ത് നടക്കുന്നത്. അതിവിശാലമായ ഐക്യനിരയാണ് ഇതിനായി ഉയര്‍ന്നുവന്നിരിക്കുന്നത്. ഈ പോരാട്ടത്തില്‍ ആര്‍ എസ് എസ് അജണ്ട പരാജയപ്പെടുകയും ഇന്ത്യന്‍ ജനതയ്ക്കായിരിക്കും അന്തിമ വിജയമെന്നും കേരളം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ മുന്നേറ്റമാണ് മനുഷ്യമഹാശൃംഖലയിലൂടെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യമഹാ ശൃംഖലയില്‍ സാമൂഹ്യ -സാംസ്‌കാരിക രംഗത്തെയും മത രംഗത്തെയും പ്രമുഖര്‍ സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, LDF, Trending, S Ramachandran Pillai on CAA
  < !- START disable copy paste -->