Join Whatsapp Group. Join now!
Aster MIMS 10/10/2023

കാലവര്‍ഷക്കെടുതി; മഞ്ചേശ്വരം മണ്ഡലത്തിലെ 24 റോഡുകളുടെ പുനരുദ്ധാരണത്തിന് 1,17,60,000 രൂപ അനുവദിച്ചു

മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ 24 റോഡുകള്‍ക്ക് കാലാവര്‍ഷക്കെടുതി പുനരുദ്ധാരണ പ്രവര്‍ത്തികളില്‍ ഉള്‍പ്പെടുത്തി പുനരുദ്ധാരണ Kasaragod, Kerala, news, Manjeshwaram, MLA, M.C.Khamarudheen, Rs 1,17,60,000 allowed for 24 Road works
ഉപ്പള: (www.kasargodvartha.com 08.01.2020) മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ 24 റോഡുകള്‍ക്ക് കാലാവര്‍ഷക്കെടുതി പുനരുദ്ധാരണ പ്രവര്‍ത്തികളില്‍ ഉള്‍പ്പെടുത്തി പുനരുദ്ധാരണ പ്രവര്‍ത്തി ചെയ്യുന്നതിന്ന് 1,17,60,000 രൂപ അനുവദിച്ചതായി മഞ്ചേശ്വരം എം എല്‍ എ എം സി ഖമറുദ്ദീന്‍ അറിയിച്ചു.

മഞ്ചേശ്വരം പഞ്ചായത്തിലെ തിലക് കട്ട - ബോള്‍ നാട് ഗുത്തു റോഡ്, മോസ്‌കോ കണ്ണതീര്‍ഥ റോഡ്, കടമ്പാര്‍ ഫസ്റ്റ് ക്രോസ്സ് റോഡ്, രാഗം - ബഡാജെ റോഡ്, ഹില്‍സൈഡ് -ക്രോസ്സ് റോഡ്, വോര്‍ക്കാടി പഞ്ചായത്തിലെ ബോലാട്പദവ് - ബേക്കറി റോഡ്, മജന്തൂര്‍ - ബജലാടി റോഡ്, കല്‍ക്കി - ബോള്‍മാര്‍ റോഡ്, മീഞ്ച പഞ്ചായത്തിലെ ഗാന്ധിനഗര്‍ -അര്‍നോഡി റോഡ്, ദൈഗോളി - ബോര്‍ക്കള മിയ്യപദവ് റോഡ്, മംഗല്‍പാടി പഞ്ചായത്തിലെ അടുക്ക - ബൈദല റോഡ്, പച്ചിലമ്പാറ - ഉപ്പള ഗേറ്റ് റോഡ്, ഒബര്‍ള - രിഫാഇയ്യ മസ്ജിദ് റോഡ്, പൈവളിഗെ പഞ്ചായത്തിലെ മുന്നൂര്‍- ഒടുവാര്‍ റോഡ്, ബായിക്കട്ട - ഏദാര്‍ റോഡ്, കുമ്പള പഞ്ചായത്തിലെ എന്‍ എച്ച് - കോട്ട റോഡ്, പള്ളത്തിമാര്‍ - മൈങ്കടല്‍ റോഡ്, മുളിയടുക്ക - ചൗത്തേരി റോഡ്, കളത്തൂര്‍ -പാമ്പാട്ടി റോഡ്, ബംബ്രാണ ജംഗ്ഷന്‍ - ബട്മ കല്‍പ്പന റോഡ്, പുത്തിഗെ പഞ്ചായത്തിലെ പാടലഡുക്ക - ബാപ്പാലിപ്പൊനം റോഡ്, മുണ്ട്യത്തടുക്ക - ഊജംപദവ് സെക്കന്റ് ക്രോസ്സ് റോഡ്, എന്‍മകജെ പഞ്ചായത്തിലെ കണ്ണാടിക്കാനം - പെര്‍ള റോഡ്, മണിയംപാറ - ഗുദ്‌റഡുക്ക റോഡ് എന്നീ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കാണ് തുക അനുവദിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Manjeshwaram, MLA, M.C.Khamarudheen, Rs 1,17,60,000 allowed for 24 Road works
  < !- START disable copy paste -->