city-gold-ad-for-blogger

കാര്‍ കാണാതായിട്ട് മൂന്ന് വര്‍ഷം; പോലീസ് അന്വേഷിച്ചില്ല; തട്ടിയെടുത്ത കാറിന് പിന്നാലെ തേടിയലഞ്ഞ് ഒടുവില്‍ സ്വയം കണ്ടെത്തി പിടിച്ചുകൊടുത്ത് മുസ്തഫ, എന്നിട്ടും വിട്ടുനല്‍കാന്‍ നടപടി സ്വീകരിക്കാതെ ബേക്കല്‍ പോലീസ്, സ്റ്റേഷന്‍ കയറിയിറങ്ങിയും അന്വേഷിച്ചും ചെരുപ്പ് തയഞ്ഞ് മടുത്ത മുസ്തഫയ്ക്ക് നീതിന്യായ വ്യവസ്ഥയോട് പറയാനുള്ളത്

കാസര്‍കോട്: (www.kasargodvartha.com 29.01.2020) മൂന്നു വര്‍ഷം മുമ്പ് തന്റെ കെ എല്‍ 60 സി 5227 നമ്പര്‍ സെന്‍ എസ്റ്റിലോ കാര്‍ പരിചയക്കാരനായ ബേക്കല്‍ കുന്ന് ഹദ്ദാദ് നഗറിലെ അബ്ദുല്ല മുഹമ്മദ് ഹാജിക്ക് ആവശ്യപ്പെട്ടതനുസരിച്ച് രണ്ടു ദിവസത്തേക്ക് ഓടിക്കാന്‍ നല്‍കിയതായിരുന്നു ഹദ്ദാദ് നഗറിലെ മുസ്തഫ. പിന്നീട് ആ കാര്‍ തിരിച്ചുനല്‍കിയില്ല. രണ്ടു മാസത്തോളം കാര്‍ നല്‍കാതെ കബളിപ്പിച്ചതോടെ ബേക്കല്‍ പോലീസിനെ പരാതിയുമായി സമീപിച്ചപ്പോള്‍ കേസെടുക്കാനോ അന്വേഷണം നടത്താനോ പോലീസ് തയ്യാറായില്ല. പോലീസില്‍ നിന്നും നീതി ലഭിക്കാതിരുന്നതോടെ കോടതിയെ സമീപിച്ച് അബ്ദുല്ല മുഹമ്മദിനെതിരെ കേസെടുക്കുകയും അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെങ്കിലും കാര്‍ കണ്ടെത്തി ശാശ്വതമായ പരിഹാരമുണ്ടാക്കാന്‍ പോലീസിന് കഴിഞ്ഞില്ല. രണ്ടു ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ അബ്ദുല്ല മുഹമ്മദ് എല്ലാ ശനിയാഴ്ചയും ബേക്കല്‍ പോലീസില്‍ ഹാജരായി ഒപ്പിടണമെന്ന വ്യവസ്ഥയോടെ ജാമ്യത്തിലിറങ്ങിയെങ്കിലും പോലീസിന്റെ ഭാഗത്തു നിന്നും കാര്‍ കണ്ടെത്താനുള്ള നടപടിയുണ്ടായില്ല.

നേരത്തെ ഗള്‍ഫിലായിരുന്ന മുസ്തഫ ശാരീരിക പ്രശ്‌നങ്ങള്‍ മൂലം ഇപ്പോള്‍ നാട്ടിലാണ്. 10 ദിവസം മുമ്പ് പരിയാരം മെഡിക്കല്‍ കോളജിനടുത്ത് വെച്ച് ബസില്‍ യാത്ര ചെയ്യുന്നതിനിടെ തന്റെ കാര്‍ മറ്റൊരാള്‍ ഓടിച്ചുപോകുന്നത് കണ്ടതോടെ മുസ്തഫ കാഞ്ഞങ്ങാട് ആര്‍ ടി ഒ ഓഫീസിലെത്തി കാറിന്റെ ആര്‍ സി ഉടമയെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ ഇത് ഇരിക്കൂറിലെ കെ എം മാമി എന്നയാളുടെ പേരിലാണ് ഉള്ളതെന്ന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ പോലീസില്‍ വിവരം പറഞ്ഞപ്പോള്‍ മുസ്തഫയോട് നേരിട്ടു ചെന്ന് വിവരമറിയിക്കാനാണ് പോലീസ് നിര്‍ദേശിച്ചത്. മുസ്തഫ ഇരിക്കൂറിലെ മാമിയുടെ വീട്ടിലെത്തുകയും കാര്‍ കണ്ടതിനു ശേഷം ബേക്കല്‍ പോലീസില്‍ വിളിച്ചറിയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇരിക്കൂര്‍ പോലീസിന്റെ സഹായത്തോടെ കാര്‍ കസ്റ്റഡിയിലെടുത്ത് ഇരിക്കൂര്‍ സ്‌റ്റേഷനിലെത്തിച്ചു. അവിടെ നിന്നും 10 ദിവസം മുമ്പ് കാര്‍ ബേക്കല്‍ സ്‌റ്റേഷനില്‍ കൊണ്ടുവന്നെങ്കിലും ഇതുവരെ തന്റെ കാര്‍ വിട്ടുകിട്ടുന്നതിന് ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ചില്ലെന്ന് മുസ്തഫ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

കാര്‍ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, ഡി ജി പി, എസ് പി ഉള്‍പെടെയുള്ളവര്‍ക്കും ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്കും പരാതി നല്‍കിയിരുന്നുവെങ്കിലും ഒരു അന്വേഷണവും ഉണ്ടായില്ല. ലീഗല്‍ സര്‍വ്വീസ് അതോറിറ്റി എട്ടു തവണ നോട്ടീസ് അയച്ചിട്ടും എതിര്‍ കക്ഷിയായ അബ്ദുല്ല മുഹമ്മദ് ഹാജരായില്ല. ഇതേതുടര്‍ന്ന് പരാതി മരവിപ്പിക്കുകയായിരുന്നു. ബേക്കല്‍ സ്റ്റേഷനിലെ അന്വേഷണ ഉദ്യോസ്ഥനോട് കാറിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ 100 തവണയിലധികം സ്‌റ്റേഷനില്‍ കയറിയിറങ്ങിയിട്ടുണ്ടെന്ന് മുസ്തഫ പറഞ്ഞു. സൗകര്യമുള്ളപ്പോള്‍ അന്വേഷിക്കുമെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ മറുപടി.

അബ്ദുല്ല കണ്ണൂരിലെ നസീമ എന്ന സ്ത്രീയുടെ പേരിലാണ് കാര്‍ ആര്‍ സി ആദ്യം മാറ്റിയത്. പിന്നീട് മറ്റ് ആറു പേര്‍ക്ക് കൈമാറിയാണ് അവസാനം മാമിയുടെ കൈകളിലെത്തിയതെന്ന് മുസ്തഫ പറഞ്ഞു. എസ് പി ഓഫീസിലും ഇതുസംബന്ധിച്ച് നാലിലധികം പരാതി നല്‍കിയതിന്റെ രസീതും തന്റെ കൈയ്യിലുണ്ടെന്ന് മുസ്തഫ പറയുന്നു.

കാര്‍ കാണാതായിട്ട് മൂന്ന് വര്‍ഷം; പോലീസ് അന്വേഷിച്ചില്ല; തട്ടിയെടുത്ത കാറിന് പിന്നാലെ തേടിയലഞ്ഞ് ഒടുവില്‍ സ്വയം കണ്ടെത്തി പിടിച്ചുകൊടുത്ത് മുസ്തഫ, എന്നിട്ടും വിട്ടുനല്‍കാന്‍ നടപടി സ്വീകരിക്കാതെ ബേക്കല്‍ പോലീസ്, സ്റ്റേഷന്‍ കയറിയിറങ്ങിയും അന്വേഷിച്ചും ചെരുപ്പ് തയഞ്ഞ് മടുത്ത മുസ്തഫയ്ക്ക് നീതിന്യായ വ്യവസ്ഥയോട് പറയാനുള്ളത്


Keywords:  Kasaragod, Kerala, news, Top-Headlines, Car, Missing, Bekal, Police, police-station, Robbed car found after 3 years; But Owner didn't get from Police Station
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia