Join Whatsapp Group. Join now!
Aster MIMS 10/10/2023

ചന്ദ്രഗിരി പാലത്തിലെ അറ്റകുറ്റ പണി, ജനുവരി 19 മുതല്‍ ചെറിയ വാഹനങ്ങള്‍ക്ക് നിയന്ത്രിത ഗതാഗതം അനുവദിക്കുമെന്ന് കലക്ടര്‍

കാഞ്ഞങ്ങാട് കാസര്‍കോട് കെഎസ്ടിപി റോഡില്‍, അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഗതാഗതംNews, Kasaragod, Kerala, District Collector, Vehicles,
കാസര്‍കോട്:(www.kasargodvartha.com 17/01/2020) കാഞ്ഞങ്ങാട് കാസര്‍കോട് കെഎസ്ടിപി റോഡില്‍, അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഗതാഗതം നിരോധിച്ച ചന്ദ്രഗിരി പാലത്തില്‍, ഈ മാസം 19 മുതല്‍ ചെറിയ വാഹനങ്ങള്‍ക്ക് നിയന്ത്രിത രീതിയില്‍ ഗതാഗതം അനുവദിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ സജിത് ബാബു അറിയിച്ചു .

News, Kasaragod, Kerala, District Collector, Vehicles,Repairs to Chandragiri Bridge, small vehicles allow for traffic from January 19


കെ എസ് ടി പി അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ജനുവരി19ന് രാവിലെ 8 മണി മുതല്‍ ഈ റോഡില്‍ ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷ, കാര്‍, എന്നിവ ഗതാഗതം നടത്തുന്നതിന് അനുവദിക്കും. എന്നാല്‍ ബസ്സുകള്‍ ഉള്‍പ്പെടെയുള്ളവലിയ വാഹനങ്ങള്‍ക്ക് ഫെബ്രുവരി ഒന്നു മുതല്‍ മാത്രമേ ചന്ദ്രഗിരി പാലത്തിലൂടെ പ്രവേശനം അനുവദിക്കൂ എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു

ഈ നിര്‍ദേശം ലംഘിക്കുന്ന വലിയ വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി യും അറിയിച്ചു . വലിയ വാഹനങ്ങള്‍ക്ക് നിലവിലുള്ള നിയന്ത്രണം ഫെബ്രുവരി ഒന്നു വരെ കര്‍ശനമായി തുടരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kasaragod, Kerala, District Collector, Vehicles,Repairs to Chandragiri Bridge, small vehicles allow for traffic from January 19