Join Whatsapp Group. Join now!
Aster MIMS 10/10/2023

ഹിന്ദുക്കളുടെ വാഗ്ദത്ത ഭൂമിയായി ഇന്ത്യയെ മാറ്റുക കേന്ദ്രലക്ഷ്യം: രശ്മിത രാമചന്ദ്രന്‍

Kerala, kasaragod, news, Government, court, Anangoor, Rashmitha Ramachandran, Central Govt, Supreme Court, Rashmitha Ramachandran against Central Govt. ഹിന്ദുക്കളുടെ വാഗ്ദത്ത ഭൂമിയായി ഇന്ത്യയെ മാറ്റുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് സുപ്രീംകോടതി അഭിഭാഷക രശ്മിത രാമചന്ദ്രന്‍ പറഞ്ഞു. കാസര്‍കോട് ഇ എം എസ് പഠനകേന്ദ്രവും പുരോഗമന കലാസാഹിത്യസംഘം
കാസര്‍കോട്: (www.kasargodvartha.com 17.01.2020) ഹിന്ദുക്കളുടെ വാഗ്ദത്ത ഭൂമിയായി ഇന്ത്യയെ മാറ്റുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് സുപ്രീംകോടതി അഭിഭാഷക രശ്മിത രാമചന്ദ്രന്‍ പറഞ്ഞു. കാസര്‍കോട് ഇ എം എസ് പഠനകേന്ദ്രവും പുരോഗമന കലാസാഹിത്യസംഘം ജില്ലാകമ്മിറ്റിയും ചേര്‍ന്ന് അണങ്കൂരില്‍ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലേക്കിറങ്ങുന്ന ആളുകളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. മതമല്ല, മതേതരത്വം പറഞ്ഞായിരിക്കണം പ്രതിഷേധങ്ങള്‍. രാഷ്ട്രപതാകയായ മൂവര്‍ണക്കൊടി അശുദ്ധമാണെന്ന് പറഞ്ഞുനടക്കുന്നവരാണ് സംഘപരിവാറുകാര്‍. നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതിന് പകരം തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ വെല്ലുവിളിക്കുന്ന സംഘപരിവാര്‍ നേതാക്കള്‍ പൗരത്വമില്ലാത്തയാള്‍ എങ്ങനെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുമെന്നും വോട്ടുചെയ്യുമെന്നും വ്യക്തമാക്കണം. ഈ  നിയമഭേദഗതിക്കെല്ലാം കൂട്ടുനില്‍ക്കുന്നത് ഭരണഘടനാ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മാതൃകയായ ബാരിസ്റ്റര്‍ നമ്പ്യാരുടെ മകനാണെന്നത് മലയാളിക്ക് അപമാനമാണ്. കാസര്‍കോട് ജില്ലക്കാരനായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് കേന്ദ്രസര്‍ക്കാരിനായി വാദിക്കുന്നത്. എടനീര്‍ മഠാധിപതിയായിരുന്ന കേശവാനന്ദ ഭാരതിക്കെതിരെ ഭരണഘടനയുടെ മഹത്വവും മൂല്യവും ചൂണ്ടിക്കാട്ടി വാദിച്ച മാതൃകാവ്യക്തിയായിരുന്നു ബാരിസ്റ്റര്‍ നമ്പ്യാര്‍. ഇയാളുടെ മകനില്‍നിന്ന് രാജ്യവും പ്രത്യേകിച്ച് കേരളവും പ്രതീക്ഷിക്കുന്നത് ഇതല്ല. രാഷ്ട്രത്തെയും ഭരണഘടനയേയും തകര്‍ക്കുന്നവര്‍ ഒടുവിലെത്തുന്നത് നമ്മളോരോരുത്തരെയും തകര്‍ക്കാനായിരിക്കും. ജനാധിപത്യത്തിന്റെ ശൈത്യകാലമാണിത്. ഇതവസാനിച്ച് വസന്തം വരുമെന്ന് പ്രതീക്ഷിക്കാം. ആ വസന്തത്തിനായി ഓരോരുത്തരും തെരുവിലിറങ്ങുന്ന കാഴ്ചയാണ് എവിടെയുമുള്ളതെന്ന് രശ്മിത രാമചന്ദ്രന്‍ പറഞ്ഞു.

പരിപാടിയില്‍ പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് സി എം വിനയചന്ദ്രന്‍ അധ്യക്ഷനായി. സി പി എം സംസ്ഥാനകമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു, അഡ്വ. സി ഷുക്കൂര്‍ എന്നിവര്‍ സംസാരിച്ചു. അനില്‍ ചെന്നിക്കര സ്വാഗതവും ബി കെ സുകുമാരന്‍ നന്ദിയും പറഞ്ഞു. യുവ നാടന്‍പാട്ട് കലാകാരന്മാരായ സുഭാഷ് അറുകര, റംഷി പട്ടുവം, സുനില്‍ കണ്ണന്‍, രജിന്‍ കയ്യൂര്‍ എന്നിവരുടെ സ്നേഹഗാനങ്ങളുമുണ്ടായി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, news, Government, court, Anangoor, Rashmitha Ramachandran, Central Govt, Supreme Court, Rashmitha Ramachandran against Central Govt.