city-gold-ad-for-blogger

ക്രൈസ്തവ സമൂഹം ആര്‍ എസ് എസ് കെണിയില്‍ വീഴരുത്: പോപ്പുലര്‍ ഫ്രണ്ട്

തിരുവനന്തപുരം: (www.kasargodvartha.com 16.01.2020) ഫാഷിസത്തിനെതിരായ പോരാട്ടരംഗത്ത് രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി അണിചേര്‍ന്നുക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സമൂഹത്തില്‍ ഭിന്നതയും ഛിദ്രതയും സൃഷ്ടിക്കാനുള്ള ആര്‍ എസ് എസിന്റെ കെണിയില്‍ ക്രൈസ്തവ സമൂഹം വീഴരുതെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം പറഞ്ഞു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്താനുള്ള ആസൂത്രിത നീക്കം നടക്കുന്നുവെന്ന സിറോ മലബാര്‍ സഭയുടെ പ്രസ്താവന അനവസരത്തിലുള്ളതാണെന്നും സഭാ നേതൃത്വം ഇത് പിന്‍വലിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിറോ മലബാര്‍ സഭ പുറത്തിറക്കിയ സര്‍ക്കുലറില്‍ എവിടെയും ലവ് ജിഹാദെന്ന പരാമര്‍ശമില്ലാതിരുന്നിട്ടും അത് തന്നെ തലക്കെട്ടാക്കി പ്രചാരണം നടത്തിയത് നിര്‍ഭാഗ്യകരമാണ്. അനവസരത്തിലുള്ള ഇത്തരം നീക്കങ്ങള്‍ക്ക് മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കരുത്. ലവ് ജിഹാദ് എന്നത് വെറും കെട്ടുകഥയാണെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച കേരള പോലീസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ഹൈക്കോടതി അത് ശരിവയ്ക്കുകയും ചെയ്തിട്ടുള്ളതാണ്. ഹാദിയ കേസിന്റെ പശ്ചാത്തലത്തില്‍ ആവര്‍ത്തിക്കപ്പെട്ട സമാനസ്വഭാവത്തിലുള്ള ആരോപണങ്ങള്‍ എന്‍ ഐ എ അന്വേഷിച്ചിട്ടും തെളിയിക്കാന്‍ കഴിയാതെ പോയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

പൗരത്വ വിഷയത്തില്‍ രാജ്യത്ത് രൂപപ്പെട്ടിരിക്കുന്ന ജനകീയ പ്രതിഷേധങ്ങളെ വഴിതിരിച്ചുവിടാനേ ഇത്തരം പ്രസ്താവനകള്‍ ഉപകരിക്കൂ. സമരമുഖത്തെ നിര്‍വീര്യമാക്കാനുള്ള ഗൂഢ നീക്കം ഇതിനു പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സമൂഹത്തില്‍ വിഭാഗീയത വളര്‍ത്തുകയും വിവിധ സമൂഹങ്ങള്‍ക്കിടയിലെ സൗഹാര്‍ദം തകര്‍ക്കുകയും ചെയ്യുന്ന ഇത്തരം നീക്കങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രൈസ്തവ സമൂഹം ആര്‍ എസ് എസ് കെണിയില്‍ വീഴരുത്: പോപ്പുലര്‍ ഫ്രണ്ട്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Thiruvananthapuram, Kerala, news, Popular front of india, Top-Headlines, Popular front of India against RSS
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia