Join Whatsapp Group. Join now!
Aster MIMS 10/10/2023

ട്യൂഷന്‍ സെന്ററിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി; കാമുകനൊപ്പം പോയതായി സംശയം

ട്യൂഷന്‍ സെന്ററിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് Kasaragod, Kerala, news, Missing, Police, Girl, Student, complaint, Police, case, Investigation, Plus two student goes missing; lodges complaint
കാസര്‍കോട്: (www.kasargodvartha.com 31.01.2020) ട്യൂഷന്‍ സെന്ററിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂര്‍ സ്വദേശിനിയും ചൗക്കിയില്‍ താമസക്കാരിയുമായ 16 കാരിയെയാണ് കാണാതായത്. സഹോദരിയുടെ പരാതിയിലാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തിരിക്കുന്നത്.

പുതിയ ബസ് സ്റ്റാന്‍ഡിലെ ട്യൂഷന്‍ സെന്ററിലേക്ക് പോയ വിദ്യാര്‍ത്ഥി പിന്നീട് തിരിച്ചെത്തിയില്ല. കൊല്ലം ജില്ലക്കാരനായ ടൈല്‍സ് പോളിഷ് ജീവനക്കാരനെയും കാണാതായതായി പറയുന്നു. ഈ യുവാവിനൊപ്പം പോയതായാണ് സംശയിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.



Keywords: Kasaragod, Kerala, news, Missing, Police, Girl, Student, complaint, Police, case, Investigation, Plus two student goes missing; lodges complaint
  < !- START disable copy paste -->