city-gold-ad-for-blogger

പ്ലാസ്റ്റിക് നിരോധനം: ഉള്ളത് വിറ്റുതീര്‍ക്കാന്‍ സാവകാശം വേണമെന്ന് വ്യാപാരികള്‍, പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു

കാഞ്ഞങ്ങാട്: (www.kasargodvartha.com 02.01.2020) ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍ വന്നതോടെ വ്യാപാരികള്‍ക്ക് ദുരിതം. പ്ലാസ്റ്റിക്കുകള്‍ പിടിച്ചെടുക്കാനെത്തിയ കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ കാഞ്ഞങ്ങാട് മീന്‍ ചന്തയ്ക്കു സമീപം വ്യാപാരികള്‍ തടഞ്ഞു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

വിവരമറിഞ്ഞ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് സി യൂസുഫ് ഹാജിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ സ്ഥലത്തെത്തി. ഇതോടെ ഉദ്യോഗസ്ഥരും വ്യാപാരികളും തമ്മില്‍ നേരിയ വാക്കുതര്‍ക്കത്തിനിടയാക്കി. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. ഉദ്യോഗസ്ഥരെ തടഞ്ഞാല്‍ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചെങ്കിലും വ്യാപാരികള്‍ പിന്മാറിയില്ല. ഇതോടെ സമാധാനപരമായി ഇരുവിഭാഗവും പിരിഞ്ഞു പോവുകയായിരുന്നു.

പ്ലാസ്റ്റിക് നിരോധനം: ഉള്ളത് വിറ്റുതീര്‍ക്കാന്‍ സാവകാശം വേണമെന്ന് വ്യാപാരികള്‍, പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു

2020 ജനുവരി ഒന്നു മുതലാണ് പ്ലാസ്റ്റിക് നിരോധനം സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ 15 വരെ നിയമ നടപടികള്‍ സ്വീകരിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നിലവിലുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വിറ്റു തീര്‍ക്കാന്‍ സാവകാശം നല്‍കണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. നിര്‍മാണ യൂണിറ്റിലും കടകളിലും വലിയ അളവില്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഇപ്പോള്‍ സ്റ്റോക്കുണ്ട്. അതു വിറ്റു തീര്‍ക്കാന്‍ സാവകാശം വേണം. ചെറുകിട വ്യാപാരികളെയാണ് നിരോധനം ബാധിക്കുക. പ്ലാസ്റ്റിക് നിരോധനം സമയമെടുത്ത് നടപ്പിലാക്കണമെന്നും പ്ലാസ്റ്റിക്കിന് ബദലായി മറ്റൊരു സംവിധാനവും ഏര്‍പ്പാടാക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു.
പ്ലാസ്റ്റിക് നിരോധനം: ഉള്ളത് വിറ്റുതീര്‍ക്കാന്‍ സാവകാശം വേണമെന്ന് വ്യാപാരികള്‍, പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Plastic, Plastic ban; health inspectors blocked by merchants
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia