Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്ലാസ്റ്റിക് നിരോധനം ശക്തമാക്കി ആരോഗ്യവിഭാഗം: 8 കടകളില്‍ നിന്നായി 12 കിലോ പ്ലാസ്റ്റിക് കവറുകള്‍ പിടിച്ചെടുത്തു: കനത്ത പിഴ ഈടാക്കുമെന്ന് മുന്നറിപ്പ്

പ്ലാസ്റ്റിക് നിരോധനം ശക്തമാക്കി ആരോഗ്യവിഭാഗം. കാസര്‍കോട് നഗരസഭാ പരിധിയിലെ കടകളില്‍ ബുധനാഴ്ച്ച നടന്ന News, Kerala, kasaragod, Plastic, Shop, Fine, Plastic ban has been tightened: Recovered 12 kg plastic covers from 8 shops
കാസര്‍കോട്: (www.kasargodvartha.com 02.01.2020) പ്ലാസ്റ്റിക് നിരോധനം ശക്തമാക്കി ആരോഗ്യവിഭാഗം. കാസര്‍കോട് നഗരസഭാ പരിധിയിലെ കടകളില്‍ ബുധനാഴ്ച്ച നടന്ന പരിശോധനയില്‍ 8 കടകളില്‍ നിന്നായി 12 കിലോ പ്ലാസ്റ്റിക് കവറുകളാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. കനത്ത പിഴ ഈടാക്കുമെന്ന് മുന്നറിപ്പും നല്‍കി.

പുതിയ ബസ് സ്റ്റാന്റ് വിദ്യാനഗര്‍ ഭാഗങ്ങളിലെ കച്ചവടസ്ഥാപനങ്ങളിലാണ് ആദ്യഘട്ടമായി പരിശോധന നടത്തിയത്. ബേക്കറി, പച്ചക്കറി കടകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നുമായി 500 ലിറ്ററില്‍ കുറവുള്ള കുപ്പിവെള്ള ബോട്ടിലുകള്‍, പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ എന്നിവയാണ് പിടികൂടിയത്.


ആദ്യ ദിനമായതിനാല്‍ കടയുടമകള്‍ക്ക് താക്കീത് നല്‍കുകയാണുണ്ടായത്. 15 ദിവസം വരെ നിയമപരമായ നടപടികള്‍ പാടില്ലെന്ന് നിര്‍ദ്ദേശമുള്ളതിനാല്‍ പരിശോധന തുടരുമെങ്കിലും കടുത്ത നടപടികള്‍ ഉണ്ടാകില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
  < !- START disable copy paste -->
Keywords: News, Kerala, kasaragod, Plastic, Shop, Fine, Plastic ban has been tightened: Recovered 12 kg plastic covers from 8 shops