city-gold-ad-for-blogger

കോക്പിറ്റ് വാതില്‍ തുറന്നില്ലെങ്കില്‍ തല്ലിപ്പൊളിച്ച് പൈലറ്റിനെ പുറത്തിടും; വിമാനം പുറപ്പെടാന്‍ വൈകിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് നേരെ യാത്രക്കാരുടെ കൈയ്യേറ്റവും ഭീഷണിയും

ന്യൂഡല്‍ഹി: (www.kasaragodvartha.com 05.01.2020)  വിമാനം പുറപ്പെടാന്‍ വൈകിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് നേരെ യാത്രക്കാരുടെ കൈയ്യേറ്റവും ഭീഷണിയും. വ്യാഴാഴ്ച ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യയുടെ ബോയിംഗ് 747 വിമാനത്തിലായിരുന്നു സംഭവം. വിമാനം പുറപ്പെടാന്‍ വൈകിയതാണ് പ്രതിഷേധത്തിന് കാരണമായത്.

പുറപ്പെടാന്‍ ശ്രമിച്ചെങ്കിലും സാങ്കേതിക കരണങ്ങളാല്‍ റണ്‍വേയില്‍ നിന്നും വിമാനം തിരിച്ചുവരികയാണ് ചെയ്തത്. അതേസമയം സാങ്കേതിക തകരാറുകള്‍ കൊണ്ടാണ് വിമാനം പുറപ്പെടാന്‍ വൈകിയതെന്നാണ് എയര്‍ലൈന്‍ അധികൃതരുടെ വിശദീകരണം.

കാത്തിരുന്ന് ക്ഷമ നഷ്ടപ്പെട്ടതോടെയാണ് യാത്രക്കാര്‍ ക്ഷുഭിതരാവുകയും ക്രൂ അംഗങ്ങള്‍ക്ക് നേരെ കൈയ്യേറ്റത്തിനും ശ്രമിച്ചത്. പൈലറ്റിന് നേരെയും ചിലര്‍ ഭീഷണി മുഴക്കി. കോക്പിറ്റ് വാതിലില്‍ മുട്ടിയ ചില യാത്രക്കാര്‍ പൈലറ്റിനോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയും വാതില്‍ തുറക്കാന്‍ തയ്യാറാവാത്തതോടെ, കോക്പിറ്റ് വാതില്‍ പൊളിച്ചു പൈലറ്റിനെ പുറത്തിറക്കുമെന്നും ഭീക്ഷണിപ്പെടുത്തിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ ഡിജിസിഎ വ്യോമയാന അധികൃതര്‍ വിശധികരണം തേടി. വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ക്യാബിന്‍ ക്രൂ അംഗങ്ങളോട് എയര്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

കോക്പിറ്റ് വാതില്‍ തുറന്നില്ലെങ്കില്‍ തല്ലിപ്പൊളിച്ച് പൈലറ്റിനെ പുറത്തിടും; വിമാനം പുറപ്പെടാന്‍ വൈകിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് നേരെ യാത്രക്കാരുടെ കൈയ്യേറ്റവും ഭീഷണിയും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  National, news, New Delhi, Airport, Threatening, Passengers allegedly manhandle Air India cabin crew, threaten to break cockpit door on Delhi-Mumbai flight     < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia