Join Whatsapp Group. Join now!
Aster MIMS 10/10/2023

ശബരിമല തീര്‍ഥാടകര്‍ക്ക് ഇടത്താവളം ഒരുക്കി പാറപ്പള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി

ശബരിമല തീര്‍ഥാടകര്‍ക്ക് ഇടത്താവളം ഒരുക്കി പാറപ്പള്ളി മുസ്ലിം ജമാഅത്ത് അംഗങ്ങള്‍. News, Kerala, kasaragod, Rajapuram, Jamaath,Parappalli Muslim Jamaath - A Place for Sabarimala Pilgrims
രാജപുരം: (www.kasargodvartha.com 04.01.2020) ശബരിമല തീര്‍ഥാടകര്‍ക്ക് ഇടത്താവളം ഒരുക്കി പാറപ്പള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി അംഗങ്ങള്‍. കര്‍ണാടകയില്‍ നിന്നുമുള്ള അയ്യപ്പഭക്തര്‍ക്കാണ് പള്ളി അങ്കണത്തില്‍ ഇടത്താവളം ഒരുക്കിയത്. ഇവര്‍ക്ക് ഭക്ഷണം പാകം ചെയ്യാനും വിശ്രമിക്കാനുമുള്ള സൗകര്യവും നല്‍കി. ഇതിനു ശേഷം പള്ളി സന്ദര്‍ശിച്ചശേഷമാണ് ഇവര്‍ മടങ്ങിയത്.

പള്ളിയിലെ മമ്മി മൗലവി അവര്‍ക്ക് വേണ്ടി പ്രാര്‍ഥന നടത്തി. ജമാഅത്ത് വൈസ് പ്രസിഡന്റ് ടി.കെ ഇബ്രാഹിം. ജമാഅത്ത് കമ്മിറ്റി അംഗങ്ങളായ റഹ്മാന്‍ അമ്പലത്തറ, സി.എച്ച് അബ്ബാസ്, കെ.എ ഹമീദ് അമ്പലത്തറ, എ ശാഫി, എസ്.കെ മുനീര്‍, ഹാരിസ്, ഹുസൈന്‍ എന്നിവരുടെ നേത്യത്വത്തിലാണ് സൗകര്യം ഏര്‍പ്പെടുത്തിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
  < !- START disable copy paste -->
Keywords: News, Kerala, kasaragod, Rajapuram, Jamaath,Parappalli Muslim Jamaath - A Place for Sabarimala Pilgrims