city-gold-ad-for-blogger

പൗരത്വ നിയമത്തിനെതിരെ കാസര്‍കോട്ടും സ്ത്രീകളുടെ പ്രതിഷേധം അണപൊട്ടി; കേന്ദ്രസര്‍ക്കാരിന് മുട്ടുമടക്കേണ്ടി വരുമെന്ന് ഡല്‍ഹി സമര നായിക റാനിയ സുലൈഖ

കാസര്‍കോട്: (www.kasaragodvartha.com 02.01.2020)  പൗരത്വ നിയമത്തിനെതിരെ കാസര്‍കോട്ടും സ്ത്രീകളുടെ പ്രതിഷേധം അണപൊട്ടി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചായിരുന്നു വിമണ്‍സ് അസോസിയേഷന്‍ ഓഫ് കാസര്‍കോട് ഫോര്‍ എംപവര്‍മെന്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പുതിയ ബസ് സ്റ്റാന്‍ഡിലെ പ്രതിഷേധത്തിനു ശേഷം നഗരം ചുറ്റി പ്രകടനവും നടന്നു. പ്രകടനം പഴയ ബസ് സ്റ്റാന്‍ഡ് പോസ്‌റ്റോഫീസിന് സമീപം സമാപിച്ചു.

കേന്ദ്രസര്‍ക്കാരിന് പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ മുട്ടുമടക്കേണ്ടി വരുമെന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയും തലസ്ഥാന നഗരിയില്‍ നടന്ന സമരത്തിലെ മുന്നണി പോരാളിയുമായ റാനിയ സുലൈഖ പറഞ്ഞു. വന്‍ സ്ത്രീ പങ്കാളിത്തമാണ് പ്രതിഷേധ പരിപാടിയില്‍ ഉണ്ടായിരുന്നത്. യാസ്മിന്‍ മുസ്തഫ അധ്യക്ഷത വഹിച്ച പരിപാടി പത്മനാഭന്‍ ബ്ലാത്തൂര്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റെജുല ഷംസുദ്ദീന്‍ സ്വാഗതം പറഞ്ഞു. സി പി ശുഭ മുഖ്യാതിഥിയായിരുന്നു. കേരള മഹിളാസംഘം പ്രതിനിധി ലുജു അബൂബക്കര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ക്ലാരമ്മ ജോസഫ്, സക്കീന അക്ബര്‍, ഷരീഫ ടീച്ചര്‍, വുമണ്‍ ജസ്റ്റിസ് മൂവ്‌മെന്റ് പ്രതിനിധി സഫിയ സമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സുലേഖ മാഹിന്‍ നന്ദി പറഞ്ഞു.

പൗരത്വ നിയമത്തിനെതിരെ കാസര്‍കോട്ടും സ്ത്രീകളുടെ പ്രതിഷേധം അണപൊട്ടി; കേന്ദ്രസര്‍ക്കാരിന് മുട്ടുമടക്കേണ്ടി വരുമെന്ന് ഡല്‍ഹി സമര നായിക റാനിയ സുലൈഖ

പൗരത്വ നിയമത്തിനെതിരെ കാസര്‍കോട്ടും സ്ത്രീകളുടെ പ്രതിഷേധം അണപൊട്ടി; കേന്ദ്രസര്‍ക്കാരിന് മുട്ടുമടക്കേണ്ടി വരുമെന്ന് ഡല്‍ഹി സമര നായിക റാനിയ സുലൈഖ

പൗരത്വ നിയമത്തിനെതിരെ കാസര്‍കോട്ടും സ്ത്രീകളുടെ പ്രതിഷേധം അണപൊട്ടി; കേന്ദ്രസര്‍ക്കാരിന് മുട്ടുമടക്കേണ്ടി വരുമെന്ന് ഡല്‍ഹി സമര നായിക റാനിയ സുലൈഖ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, Protest, Trending, New Delhi, Student, NRC-CAA; Womans Protest in kasaragod      < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia