Join Whatsapp Group. Join now!
Aster MIMS 10/10/2023

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ കോളജ് അധികൃതര്‍ അനുമതി നല്‍കിയില്ല; കോളജിന് പുറത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ച് കെ എസ് യു

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ കോളജ് അധികൃതര്‍ അനുമതി നല്‍കാതിരുന്നതോടെ കോളജിന് പുറത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ച് Kasaragod, Kerala, news, Neeleswaram, College, Top-Headlines, No permission; KSU conducted CAA protest out of college
നീലേശ്വരം: (www.kasargodvartha.com 22.01.2020) പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ കോളജ് അധികൃതര്‍ അനുമതി നല്‍കാതിരുന്നതോടെ കോളജിന് പുറത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ച് കെ എസ് യു. പടന്നക്കാട് നെഹ്‌റു കോളജിലെ കെ എസ് യു പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വയം നെഹ്‌റു ആണ് കോളജിന് പുറത്ത് പരിപാടി സംഘടിപ്പിച്ചത്. സംഘര്‍ഷ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഉച്ചയ്ക്കു ശേഷം കോളജിന് അവധിയും നല്‍കിയിരുന്നു. കെ എസ് യുവിന്റെ വിദ്യാര്‍ത്ഥി കൂട്ടായ്മയും പാട്ടുകൂട്ടവും ഉള്‍പ്പെടുന്ന പരിപാടി 14 ന് കോളജില്‍ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്.

അന്നേ ദിവസം എസ് എഫ് ഐ നേതൃത്വം നല്‍കുന്ന കോളജ് യൂണിയനും പരിപാടി നിശ്ചയിച്ചതോടെ മാറ്റി വെക്കുകയായിരുന്നു. കോളജ് പ്രിന്‍സിപ്പാല്‍ അനുമതി നിഷേധിച്ചതോടെ കോളജിനു പുറത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ. കെ. ഇബ്രാഹിം കുഞ്ഞിയുടെ ഉടമസ്ഥതയില്‍ പഴയ കേന്ദ്രസര്‍വകലാശാല ക്യാമ്പസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ മുറ്റത്താണ് പരിപാടി നടത്തിയത്. ഗായകന്‍ കെ എസ് ഹരിശങ്കര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എസ് ആതിര അധ്യക്ഷത വഹിച്ചു. ജ്യോതിഷ്, ഋഷിരാജ്, ടോംസി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

അതേസമയം അനുമതി ആവശ്യപ്പെട്ടെത്തി പ്രിന്‍സിപ്പലിനോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് കോളജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്സണും ബി എ ഇക്കണോമിക്സ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ എസ് ആതിരയെ 10 ദിവസത്തേക്ക് കോളജില്‍ നിന്നു സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Neeleswaram, College, Top-Headlines, No permission; KSU conducted CAA protest out of college
  < !- START disable copy paste -->