Join Whatsapp Group. Join now!
Aster MIMS 10/10/2023

കൊറോണ വൈറസ്; ചൈനയില്‍ നിന്നും നേപ്പാളിലെത്തിയ വിദ്യാര്‍ത്ഥിക്ക് രോഗം സ്ഥിരീകരിച്ചു

ചൈനയില്‍ നിന്നും നേപ്പാളിലെത്തിയ വിദ്യാര്‍ത്ഥിക്ക് കൊറോണ വൈറസ്news, World, Top-Headlines, Student, hospital, Health
കാഠ്മണ്ഡു: (www.kasargodvartha.com 25.01.2020) ചൈനയില്‍ നിന്നും നേപ്പാളിലെത്തിയ വിദ്യാര്‍ത്ഥിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വുഹാനിലെ സര്‍വകലാശാലയില്‍ പിഎച്ച്ഡി ചെയ്യുന്ന നേപ്പാള്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യമായാണ് നേപ്പാളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.

ജനുവരി അഞ്ചിനാണ് വിദ്യാര്‍ത്ഥി നേപ്പാളിലേക്ക് തിരിച്ചെത്തിയത്. ജനുവരി 13ന് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കാഠ്മണ്ഡുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചു ദിവസത്തിനു ശേഷം ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആശുപത്രി വിട്ട് മടങ്ങുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ തൊണ്ടയില്‍ നിന്നുള്ള സ്‌പെസിമെനുകളും രക്തസാംപിളുകളും ശേഖരിച്ച ശേഷം ഹോങ്കോങ്ങിലെ ലോകാരോഗ്യ സംഘടനയ്ക്കു പരിശോധനയ്ക്ക് അയച്ചിരുന്നു.

News, World, Top-Headlines, Student, Nospital, Nepal, conform, First case, Coronavirus, Health, China, Report, Nepal confirms first case of deadly coronavirus

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ത്ഥിക്ക് കോറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യജനസംഖ്യാ മന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്. വിദ്യാര്‍ഥിയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ വിദ്യാര്‍ത്ഥിയുടെ കുടുംബാംഗങ്ങളെയും നിരീക്ഷിക്കുമെന്ന് നേപ്പാള്‍ ആരോഗ്യവകുപ്പിലെ ഡോ. ഹേമന്ത ചന്ദ്ര വ്യക്തമാക്കി. ആശുപത്രിയില്‍ നിന്നു മടങ്ങിയ ശേഷം വിദ്യാര്‍ത്ഥി എവിടെയൊക്കെ പോയിരുന്നതായി അറിവില്ലെന്നും ഇത് അന്വേഷിച്ച് അവിടേക്കു നിരീക്ഷണം വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: News, World, Top-Headlines, Student, Nospital, Nepal, conform, First case, Coronavirus, Health, China, Report, Nepal confirms first case of deadly coronavirus