Join Whatsapp Group. Join now!
Aster MIMS 10/10/2023

ദേശീയ വടംവലിയില്‍ പുതിയ ചരിത്രം കുറിച്ച് കേരളം; 2 വീതം സ്വര്‍ണവും വെള്ളിയും ഒരു വെങ്കലവുമടക്കം ഓവറോള്‍ ചാമ്പ്യന്മാരായി, സീനിയര്‍ കീരിടം സ്വന്തമാക്കുന്നത് ചരിത്രത്തിലാദ്യം

മഹാരാഷ്ട്രയിലെ നന്ദേതില്‍ വെച്ച് നടന്ന സീനിയര്‍ നാഷണല്‍ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ കേരളം ഓവറോള്‍ ചാമ്പ്യന്മാരായി. 640 കിലോ പുരുഷ kasaragod, Kanhangad, Kerala, news, Sports, National tug of war competition: Kerala got over all championship
കാഞ്ഞങ്ങാട്: (www.kasaragodvartha.com 19.01.2020)  മഹാരാഷ്ട്രയിലെ നന്ദേതില്‍ വെച്ച് നടന്ന സീനിയര്‍ നാഷണല്‍ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ കേരളം ഓവറോള്‍ ചാമ്പ്യന്മാരായി. 640 കിലോ പുരുഷ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്മാരായ പഞ്ചാബിനെ പരാജയപ്പെടുത്തി ചരിത്രത്തിലാദ്യമായാണ് കേരളം സീനിയര്‍ പുരുഷ ടീം കിരീടം നേടിയത്. 560 കിലോ മിക്‌സഡ് ടീം രണ്ടാം സ്ഥാനവും 600 കിലോ സീനിയര്‍ പുരുഷന്മാര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ആണ്‍കുട്ടികള്‍ രണ്ടാം സ്ഥാനവും നേടി.

ആകെയുള്ള അഞ്ച് വിഭാഗങ്ങളില്‍ രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് കേരളം നേടിയത്. ബാബു കോട്ടപ്പാറ (കാസര്‍കോട്), ആദര്‍ശ് മാത്യു (കണ്ണൂര്‍), ടെലിന്‍ തമ്പി (പാലക്കാട്) എന്നിവരാണ് കോച്ചുമാര്‍. പി എം അബൂബക്കര്‍, പ്രവീണ്‍ മാത്യു കരിവേടകം, എം വി സജിത്ത് കുമാര്‍ എരിപുരം, ടി സുജിത എന്നിവരാണ് മാനേജര്‍മാരായിരുന്നു.

മാടായി കോളജ് ഗ്രൗണ്ടില്‍ പത്തു ദിവസത്തെ പരിശീലനത്തിന് ശേഷമാണ് ടീം മത്സരത്തില്‍ പങ്കെടുത്തത്. കാസര്‍കോട് നിന്ന് എം സമോജ് ആലക്കോട് (ക്യാപ്റ്റന്‍), സി രാജീവന്‍ ഏഴാംമൈല്‍, പി വിഗേഷ് ഉദുമ, ലിന്റോ അലക്‌സ്, ശരത് കുമാര്‍ പാടിക്കാനം, പി വി മണികണ്ഠന്‍ പെര്‍ലടുക്കം, കണ്ണൂര്‍ - കുത്തുപ്പറമ്പ് കെ രജീഷ് (ക്യാപ്റ്റന്‍), സി കെ അഹദ്, വി പി നിധിന്‍, കെ കെ സജീഷ്, എന്‍ സജിത്ത്, എം ദിഖില്‍, അനന്ദ് തോമസ്, നിധിന്‍ തോമസ്, ടി എസ് ആലീന കരിക്കോടക്കരി (ക്യാപ്റ്റന്‍), ടി അനഘ ചന്ദ്രന്‍ പുതിയ തെരു. ഇടുക്കിയില്‍ നിന്ന് ഷിന്റോ ജോസഫ്, എന്‍ എ വിപിന്‍, ജിലൂബ് ജോസ്, അഷ്‌കര്‍ പി അനസ്, അനന്‍ സേവ്യര്‍, ജയലക്ഷ്മി വിജയന്‍, സ്‌നേഹ ജോബി. പാലക്കാട്: വിഗിനേഷ് ബി, സജിത്ത് പി എസ്, എം കെ അശ്വതി. കോഴിക്കോട്: ഫാരിസ് അബ്ദുള്‍ അസീസ്, മുഹമ്മദ് ഷെമീം, അഖിന്‍ ജോസഫ് വയനാട്, അക്ഷയ് ശിവന്‍ ഏറണാകുളം എന്നിവരാണ് സിനീയര്‍ മല്‍സരത്തില്‍ പങ്കെടുത്ത്.

സബ് ജൂനിയര്‍ മത്സരത്തില്‍ ആന്‍ മരിയ ബൈജു, ആന്‍ മരിയ പി ജെ (പാലക്കാട്), റോസ് മരിയ, ഫിയോണ, സംവൃത, ട്രീസ ടി എസ് (കണ്ണൂര്‍), അന്ന സിബി, ട്രീസ എം ടി (കാസര്‍കോട്), ദേവന്ദന വി ആലപ്പുഴ, നഹല റഷീദ് ഏറണാകുളം, നിക്‌സണ്‍ ഷാജി, ജെസ്‌വിന്‍, എബി അബീഷ്, സായന്ത്' (കണ്ണൂര്‍), സെബസ്റ്റ്യന്‍ കാസര്‍കോട്, അബിന്‍, രാഹുല്‍ (പാലക്കാട്), സൂരജ് ഇടുക്കി, ആരോണ്‍ കോട്ടയം, ആരോമല്‍ ആലപ്പുഴ എന്നിവരും കേരളത്തിന് വേണ്ടി മത്സരത്തിന് ഇറങ്ങി.

മത്സരം ഫലം: സിനീയര്‍ 640 കിലോ - ഒന്നാം സ്ഥാനം കേരളം, രണ്ടാം സ്ഥാനം പഞ്ചാബ്, മൂന്നാം സ്ഥാനം പഞ്ചാബ് പവര്‍.
600 കിലോ വിഭാഗം - ഒന്നാം സ്ഥാനം ചാണ്ഡിഗഡ്, രണ്ടാം സ്ഥാനം മഹാരാഷ്ട്രാ, മൂന്നാം സ്ഥാനം കേരളം.
560 മിക്‌സഡ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം പഞ്ചാബ്, രണ്ടാം സ്ഥാനം കേരളം, മൂന്നാം സ്ഥാനം ചാണ്ഡിഗഡ്.
13 വയസുള്ള  പെണ്‍കുട്ടികളുടെ 340 കിലോ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കേരളം, രണ്ടാം സ്ഥാനം കണ്ണാടക, മൂന്നാം സ്ഥാനം മഹാരാഷ്ട്ര.
380 കിലോ ആണ്‍കുട്ടികളുടെ മത്സരം: ഒന്നാം സ്ഥാനം ഗുജറാത്ത്, രണ്ടാം സ്ഥാനം കേരളം, മൂന്നാം സ്ഥാനം കര്‍ണ്ണാടക.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: kasaragod, Kanhangad, Kerala, news, Sports, National tug of war competition: Kerala got over all championship  < !- START disable copy paste -->