മൊഗ്രാല്‍: (www.kasargodvartha.com 28.01.2020) സ്ത്രീകള്‍ അവരുടെ ആര്‍ത്തവ കാലയളവ് അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് പ്രമുഖ ഇസ്ലാമിക് വനിതാ പ്രഭാഷക അഫ്‌സത്ത് ടീച്ചര്‍ പടന്ന അഭിപ്രായപ്പെട്ടു. മൊഗ്രാല്‍ മീലാദ് ട്രസ്റ്റ് മീലാദ് നഗറില്‍ സംഘടിപ്പിക്കുന്ന മാസാന്ത വനിതാ ഇസ്ലാമിക് പഠന ക്ലാസില്‍ സംബന്ധിച്ച് 'ഹയ്‌ളും, നിഫാസും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
നപ്കിന്‍ന്റെ ഉപയോഗം അനാവശ്യമെന്ന് പറയുന്നില്ല, ഉപയോഗത്തിന് ഒരു പരിധിയുണ്ട്. ഇത് വകവയ്ക്കാതെ രാവിലെ മുതല്‍ വൈകുന്നേരം വരെ അനിയന്ത്രിതമായി ഉപയോഗിക്കുന്നതാണ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. ഇതുമൂലം മാരകരോഗങ്ങള്‍ വരെ ഈ അടുത്ത കാലത്ത് നമ്മുടെ കാസര്‍കോട് ജില്ലയില്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ ഇസ്ലാം കല്‍പ്പിച്ച കര്‍ക്കശ നിബന്ധനകള്‍ പാലിച്ചു കൊണ്ടാവണം സ്ത്രീകള്‍ പെരുമാറേണ്ടതെന്ന് അഫ്‌സത്ത് ടീച്ചര്‍ ഓര്‍മ്മിപ്പിച്ചു. നൂറുകണക്കിന് സ്ത്രീകള്‍ ക്ലാസില്‍ സംബന്ധിച്ചു.
ചടങ്ങ് ട്രസ്റ്റ് മുഖ്യരക്ഷാധികാരി എം എ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഉപ്പഞ്ഞി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. കെ എം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ടി എം മുഹമ്മദ് കാകച്ച, എം എം റഹ് മാന്‍, ബി എ മുഹമ്മദ് കുഞ്ഞി, എം എ മൂസ, എം എസ് മുഹമ്മദ് കുഞ്ഞി, എം എം ബദ്‌റുദ്ദീന്‍, എം എസ് അബ്ദുല്ലകുഞ്ഞി, കെ എം ഖാദര്‍, കെ എ മുഹമ്മദ്, ഇബ്രാഹിം മീലാദ് നഗര്‍, അഫ്രാസ്, അദ്‌നാന്‍, ഷഹീം എന്നിവര്‍ സംബന്ധിച്ചു. ഗള്‍ഫ് കമ്മിറ്റി പ്രതിനിധി പി വി അന്‍വര്‍ സ്വാഗതം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, health, Mogral, Napkin Use Cause health problems for ladies
< !- START disable copy paste -->