Join Whatsapp Group. Join now!
Aster MIMS 10/10/2023

മുസ്ലിം ലീഗ് ദേശ് രക്ഷാ മാര്‍ച്ചിന് നീലേശ്വരത്ത് ഉജ്ജ്വല തുടക്കം

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 'ഇന്ത്യ എല്ലാവരുടേതുമാണ്' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ജില്ലാ ജനറല്‍ സെക്രട്ടറി Kasaragod, Kerala, news, Muslim-league, Top-Headlines, Neeleswaram, Muslim league Desh Raksha march started
കാസര്‍കോട്: (www.kasargodvartha.com 11.01.2020) പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 'ഇന്ത്യ എല്ലാവരുടേതുമാണ്' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്റെ നേതൃത്വത്തിലുള്ള മുസ്ലിം ലീഗ് ദേശ് രക്ഷാ മാര്‍ച്ചിന് നീലേശ്വരത്ത് ഉജജ്വല തുടക്കം. മുസ്ലിം ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ടി ഇ അബ്ദുല്ലയുടെ അധ്യക്ഷതയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് കെ എം ഷംസുദ്ദീന്‍ ഹാജി സ്വാഗതം പറഞ്ഞു.

എം എല്‍ എമാരായ എം സി ഖമറുദ്ദീന്‍, എന്‍ എ നെല്ലിക്കുന്ന് ദേശ് രക്ഷാ മാര്‍ച്ചിന്റെ വൈസ് ക്യാപ്റ്റന്‍ കല്ലട്ര മാഹിന്‍ ഹാജി, ഡയറക്ടര്‍ വി കെ പി വിമീദലി, ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍, എം എസ് മുഹമ്മദ് കുഞ്ഞി, എ ജി സി ബഷീര്‍ കുര്യാക്കോസ്, പ്ലാപ്പറമ്പില്‍ ഹരീഷ് ബി നമ്പ്യാര്‍, അസീസ് മരിക്ക, കെ മുഹമ്മദ് കുഞ്ഞി, വി പി അബ്ദുല്‍ ഖാദര്‍, വി കെ ബാവ, പി എം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, മെട്രോ മുഹമ്മദ് ഹാജി, പി എ അഷ്‌റഫലി, ടി എ മൂസ, എ എം കടവത്ത്, കെ ഇ എ ബക്കര്‍, എം പി ജാഫര്‍, എം അബ്ബാസ്, കെ അബ്ദുല്ല കുഞ്ഞി, എ ബി ഷാഫി, വണ്‍ഫോര്‍ അബ്ദുര്‍ റഹ് മാന്‍, അഡ്വ. എം ടി പി കരീം, എ കെ എം അഷ്‌റഫ്, അഷ്‌റഫ് എടനീര്‍, ടി ഡി കബീര്‍, ഹാഷിം ബംബ്രാണി, കെ പി മുഹമ്മദ് അഷ്‌റഫ്, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, എ അഹ് മദ് ഹാജി, ഷരീഫ് കൊടവഞ്ചി, കുഞ്ഞഹ് മദ്  പുഞ്ചാവി, എ എ അബ്ദുര്‍ റഹ് മാന്‍, സാദിഖ് പാക്യാര, റഫീഖ് കോട്ടപ്പുറം, സി കെ കെ മാണിയൂര്‍, ഇബ്രാഹിം പറമ്പത്ത്, സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, കരുണ്‍താപ്പ, വിനോദ് കുമാര്‍ പള്ളയില്‍ വീട്, അഡ്വ. ഗോവിന്ദന്‍, സാജിദ് മൗവ്വല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മാര്‍ച്ച് വൈകുന്നേരം ചിത്താരി ചാമുണ്ഡിക്കുന്നില്‍ സമാപിക്കും. തുടര്‍ന്ന് ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് ഉദുമയില്‍ നിന്ന് പുനരാരംഭിച്ച് വൈകുന്നേരം ആറ് മണിക്ക് കുമ്പളയില്‍ സമാപിക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Muslim-league, Top-Headlines, Neeleswaram, Muslim league Desh Raksha march started
  < !- START disable copy paste -->