Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ടെ 18 കാരിയെ ബംഗളൂരുവില്‍ പീഡിപ്പിച്ച സംഭവം; ബിസിനസുകാരന്‍ അറസ്റ്റില്‍

കാസര്‍കോട്ടെ 18 കാരിയെ ബംഗളൂരുവില്‍ പീഡിപ്പിച്ചുവെന്ന പരാതിയില്‍ കേസെടുത്ത പോലീസ് ബംഗളൂരു സ്വദേശിയായ ബിസിനസുകാരനെ Kasaragod, Kerala, news, Police, arrest, Molestation, Molestation case; One more arrested
ബംഗളൂരു: (www.kasargodvartha.com 08.01.2020) കാസര്‍കോട്ടെ 18 കാരിയെ ബംഗളൂരുവില്‍ പീഡിപ്പിച്ചുവെന്ന പരാതിയില്‍ കേസെടുത്ത പോലീസ് ബംഗളൂരു സ്വദേശിയായ ബിസിനസുകാരനെ അറസ്റ്റു ചെയ്തു. ബംഗളൂരു ഇലക്ട്രോണിക്‌സിറ്റി മുനിറെഡ്ഡി ലേഔട്ട് സ്വദേശി അന്‍സാര്‍ (28)ആണ് അറസ്റ്റിലായത്. പീഡിപ്പിച്ചെന്നും മതംമാറാന്‍ ഭീഷണിപ്പെടുത്തിയെന്നുമുള്ള കാസര്‍കോട്ടെ പെണ്‍കുട്ടിയുടെ പരാതിയില്‍ പാലക്കാട് ചെറുപ്പളശ്ശേരി സ്വദേശി റിഷാബ്, അന്‍സാര്‍, അന്‍സാറിന്റെ ഭാര്യ എന്നിവര്‍ക്കെതിരെയാണ് പരപ്പന അഗ്രഹാര പോലീസ് കേസെടുത്തിരുന്നത്.

പാലക്കാട് പെരിന്തല്‍മണ്ണ ചെറുപ്പളശ്ശേരിയിലെ ടി കെ റിഷാബിനെ (23) കാസര്‍കോട് ടൗണ്‍ പോലീസ് കഴിഞ്ഞ മാസം 31ന് ബലാത്സംഗത്തിനു കേസെടുത്ത് അറസ്റ്റു ചെയ്തിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടി ഉഡുപ്പി എം പിയും ബി ജെ പി നേതാവുമായ ശോഭ കരന്തലാജെയോടൊപ്പം മുഖ്യമന്ത്രിയെ കണ്ട് പുതിയ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പരപ്പന അഗ്രഹാര സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്‍സാറിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു. അന്‍സാറിന്റെ ഭാര്യയെയും കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

റിഷാബിനെതിരെയുള്ള പെണ്‍കുട്ടിയുടെ ആരോപണങ്ങള്‍ അന്‍സാര്‍ സ്ഥിരീകരിച്ചതായി പോലീസ് പറഞ്ഞു. റിഷാബ് പെണ്‍കുട്ടിയുമായി തന്റെ വീട്ടിലെത്തിയെന്നും ഡിസംബര്‍ മൂന്നുമുതല്‍ ആറുവരെ അവിടെ താമസിച്ചെന്നും അന്‍സാര്‍ പോലീസിനോടു പറഞ്ഞു. മതംമാറാന്‍ യുവാക്കള്‍ നിര്‍ബന്ധിക്കുന്നതായും പീഡനദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നുമാണ് പരാതി നല്‍കിയത്. ബംഗളൂരു ജോയന്റ് പോലീസ് കമ്മീഷണര്‍ സന്ദീപ് പാട്ടീലിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Police, arrest, Molestation, Molestation case; One more arrested
  < !- START disable copy paste -->