കാസര്‍കോട്: (www.kasargodvartha.com 03.01.2020) പൗരത്വ നിമയ ഭേദഗതിക്കെതിരെ മത-ഭീകര- തീവ്രവാദ ആശയങ്ങളില്ലാത്ത സംഘടനകളെയും ഗ്രൂപ്പുകളെയും വ്യക്തികളെയും യോജിപ്പിച്ചുള്ള പ്രക്ഷോഭത്തിന് ഡി വൈ എഫ് ഐ രാജ്യമെമ്പാടും നേതൃത്വം നല്‍കുമെന്നും, കേരള മാതൃകയില്‍ കോണ്‍ഗ്രസ് അടക്കമുള്ള ബി ജെ പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ മുന്നോട്ട് വരണമെന്നും ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രണ്ടു പേര്‍ വെടിയേറ്റു മരിച്ച മംഗളൂരുവില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹവും നേതാക്കളും മാധ്യമ പ്രവര്‍ത്തകരെ കണ്ടത്.
കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയം മറ്റു സംസ്ഥാനങ്ങളും മാതൃകയായി എടുക്കണം. അതിന് അള്ള്വയ്ക്കാന്‍ ശ്രമിച്ച കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രശ്നത്തില്‍ മുസ്ലിം ലീഗ് സ്വീകരിക്കുന്ന നിലപാട് സ്വാഗതാര്‍ഹമാണ്. ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ മറച്ചുവയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വം വിഷയം ഉള്‍പെടെയുള്ളവ ഉയര്‍ത്തികൊണ്ടുവരുന്നത്. അതിനാല്‍ ജനങ്ങളുടെ ജീവിത പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തിയാണ് പ്രക്ഷോഭം ശക്തിപ്പെടുത്തേണ്ടത്.
മതരാഷ്ട്രം ആഗ്രഹിക്കാത്ത, ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്ന, മത-ഭീകര- തീവ്രവാദ ആശയങ്ങളില്ലാത്ത സംഘടനകളെയും ഗ്രൂപ്പുകളെയും വ്യക്തികളെയും യോജിപ്പിച്ചുകൊണ്ടാണ് ഡി വൈ എഫ് ഐ പ്രക്ഷോഭം നടത്തുന്നത്. എസ് ഡി പി ഐ, ജമാഅത്ത് ഇസ്ലാമി സംഘടനകള്‍ ആര്‍എസ്എസിനെ പോലെ മതരാഷ്ട്രം ആഗ്രഹിക്കുന്നവരാണെന്നും അവരുടെ നിലപാടുകള്‍ സംശയകരമാണെന്ന് ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കുന്നുണ്ടോ എന്ന് അവര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മംഗളൂരുവില്‍ ഇപ്പോഴും ജനങ്ങള്‍ കടുത്ത ഭീതിയിലാണെന്നും ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമാണെന്നും ഡി വൈ എഫ് ഐ നേതാക്കള്‍ പറഞ്ഞു. മംഗളൂരുവിലും കര്‍ണാടകയുടെ പലഭാഗത്തും പൊലീസ് രാജാണിപ്പോഴും. ജനങ്ങള്‍ക്ക് ജനാധിപത്യപരമായി പ്രതികരിക്കാന്‍ അനുവാദമില്ല. അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ മംഗളൂരു സന്ദര്‍ശിച്ച ഡി വൈ എഫ് ഐ പ്രതിനിധി സംഘം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടയില്‍ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയ മംഗളൂരുവിലെ ജലീല്‍, നൗഷീന്‍ എന്നിവരുടെ വീടുകളും പോലീസ് അതിക്രമം നടന്ന സ്ഥലവും സന്ദര്‍ശിച്ചതായും നേതാക്കള്‍ പറഞ്ഞു.
മാധ്യമങ്ങള്‍ക്ക് യഥാര്‍ത്ഥ വാര്‍ത്ത പുറത്തുകൊണ്ടുവരുവാനാവുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് വധഭീഷണിയുണ്ട്. മുമ്പെങ്ങുമില്ലാത്ത സ്ഥിതിവിശേഷമാണവിടെ. പോലീസിനൊപ്പം സ്വകാര്യപട്ടാളത്തെ പോലെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പെരുമാറുന്നത്. ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗിക്ക് പഠിക്കുകയാണ്. മംഗളൂരുവില്‍ ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത കൊലപാതകമാണ് നടന്നത്. നിരപരാധികളെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവ സമയത്ത് സ്ഥലത്തില്ലാത്ത നിരപരാധികളായ ചെറുപ്പക്കാരെയാണ് കള്ളക്കേസില്‍ കുടുക്കി വേട്ടയാടുന്നത്. കര്‍ണാടക പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ ചരിത്രത്തില്‍ ഇന്ന് വരെ കേട്ട് കേള്‍വിയില്ലാത്ത വിധം ''കണ്ടാലറിയാവുന്ന മുസ്ലീം ചെറുപ്പക്കാര്‍'' എന്ന് രേഖപ്പെടുത്തിയിരിക്കുകയാണ്. ഇത് പ്രത്യേക വിഭാഗം കുഴപ്പക്കാരാണെന്ന് വരുത്താനാണ്. പോലീസ് വെടിവയ്പ്പ് നടത്തിയ ദിവസം 300ഓളം പേര്‍ മാത്രമാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. വെടിവയ്ക്കേണ്ട സാഹചര്യം അവിടെയുണ്ടായിരുന്നില്ല. ഇക്കാര്യങ്ങള്‍ ഭരണാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ ശക്തമായ പ്രക്ഷോഭത്തിന് ഡി വൈ എഫ് ഐ നേതൃത്വം നല്‍കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
രണ്ട് ചെറുപ്പക്കാരുടെ മരണം ഉള്‍പ്പെടെയുള്ള പോലീസ് അതിക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞുവെക്കുകയും പീഡിപ്പിക്കുകയും ചെയ്ത കര്‍ണാടക പോലീസിന്റെ നടപടി അന്വേഷിക്കണം. അക്രമത്തിന് നേതൃത്വം കൊടുത്ത പോലീസ് മേധാവിയെ മാറ്റി നിര്‍ത്തി വേണം അന്വേഷണം നടത്തേണ്ടത്. പ്രഖ്യാപിച്ച നഷ്ടപരിഹാരം റദ്ദാക്കിയ കര്‍ണാടക മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 25 ലക്ഷത്തില്‍ കുറയാത്ത നഷ്ടപരിഹാരം നല്‍കണം. കള്ളക്കേസുകള്‍ പിന്‍വലിക്കണം, അക്രമത്തിന് പിന്നിലെ ആര്‍ എസ് എസ് പങ്ക് അന്വേഷിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
സംസ്ഥാന സെക്രട്ടറി എ എ റഹീം, പ്രസിഡന്റ് എസ് സതീഷ്, ട്രഷറര്‍ എസ് കെ സജീഷ്, ജോ. സെക്രട്ടറി വി കെ സനോജ്, വൈസ് പ്രസിഡന്റ് കെ യു ജനീഷ് കുമാര്‍ എം എല്‍ എ, കാസര്‍കോട് ജില്ലാ സെക്രട്ടറി സി ജെ സജിത്ത്, പ്രസിഡന്റ് പി കെ നിഷാന്ത്, കര്‍ണാടക സംസ്ഥാന പ്രസിഡന്റ് മുനീര്‍ കാട്ടിപ്പള്ള, ദക്ഷിണ കന്നഡ ജില്ലാ സെക്രട്ടറി സന്തോഷ്, പ്രസിഡന്റ് ഇംത്യാസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, DYFI, Mohammed Riyas and leaders visited Mangaluru police shooting victims' family
< !- START disable copy paste -->