Join Whatsapp Group. Join now!
Aster MIMS 10/10/2023

അസാധ്യമെന്നു തോന്നിയ പദ്ധതികളാണ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയത്: മന്ത്രി ഇ ചന്ദ്രശേഖരന്‍

Kerala, kasaragod, news, Minister, Revenue Minister, E.Chandrashekharan, Government, Minister E Chandrasekharan about Development നവകേരള മിഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് മികച്ച ജനപിന്തുണയാണ് സര്‍ക്കാറിന് ലഭിക്കുന്നതെന്നും അസാധ്യമെന്നു തോന്നിയ പദ്ധതികളാണ് സംസഥാന
കാസര്‍കോട്: (www.kasargodvartha.com 17.01.2020) നവകേരള മിഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് മികച്ച ജനപിന്തുണയാണ് സര്‍ക്കാറിന് ലഭിക്കുന്നതെന്നും  അസാധ്യമെന്നു തോന്നിയ പദ്ധതികളാണ് സംസഥാന സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയതെന്നും റവന്യൂ  ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. നീലേശ്വരം നഗരസഭയിലെ ലൈഫ് മിഷന്‍ പി എം എ വൈ ഭവന പദ്ധതി ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ലൈഫ് മിഷന്‍ പദ്ധതിയിലൂടെ കേവലം പാര്‍പ്പിട സുരക്ഷ മാത്രമല്ല ഗുണഭോക്താക്കളുടെ ജീവിത സുരക്ഷ കൂടി സര്‍ക്കാര്‍ ഉറപ്പ് വരുത്തുന്നുണ്ടെന്നും  ലൈഫ് മിഷന്‍ ആര്‍ദ്രം, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹരിത കേരളം മിഷന്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും പൊതുജനങ്ങളില്‍ നിന്ന് വലിയ പിന്തുണയാണ് സംസ്ഥാന സര്‍ക്കാറിന് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിബന്ധങ്ങള്‍ ഉണ്ടായിട്ടും  വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുന്നതിന് സംസ്ഥാന സര്‍ക്കാര്‍  പ്രതിജ്ഞാബദ്ധമാണ്.  ജനങ്ങള്‍ നല്‍കുന്ന സഹകരണമാണ് സര്‍ക്കാരിന്റെ കരുത്തെന്നും  മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം  പ്രത്യേക ഊന്നല്‍ നല്‍കി രൂപീകരിച്ച പദ്ധതികളായ ലൈഫ് മിഷന്‍, ഹരിത കേരള മിഷന്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആര്‍ദ്രം മിഷന്‍ എന്നിവയിലൂടെ സംസ്ഥാനത്ത് മികച്ച മുന്നേറ്റമാണ്  ഉണ്ടാകുന്നത്. 2020 മാര്‍ച്ച് 31 ന്  കേരളത്തില്‍ രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു.

എം.എല്‍.എ. എം രാജഗോപാലന്‍ ചടങ്ങില്‍ അധ്യക്ഷനായി. നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫസര്‍ കെ.പി ജയരാജന്‍  സ്വാഗതം പറഞ്ഞു. റവന്യൂ ഇന്‍സ്‌പെക്ടര്‍ കെ. മനോജ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി  ചെയര്‍പേഴ്‌സണ്‍ പി രാധ പദ്ധതി വിശദീകരണം നടത്തി. നീലേശ്വരം നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ വി ഗൗരി. വികസന സ്ഥിരം സമിതി ചെയര്‍മാന്‍ എ കെ കുഞ്ഞികൃഷ്ണന്‍, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ തോട്ടത്തില്‍ കുഞ്ഞിക്കൃഷ്ണന്‍, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫ, മരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പി എം സന്ധ്യ, നീലേശ്വരം നഗരസഭാ കൗണ്‍സിലര്‍മാരായ കെ വി രാധ, കെ വി ഉഷ, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ കെ ഗീത വിവിധ കക്ഷി നേതാക്കളായ കെ ബാലകൃഷ്ണന്‍, പി വിജയകുമാര്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍, ശ്രീ ജോണ്‍ സൈമണ്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസുദനന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം വല്‍സന്‍ കുടുംബസംഗമത്തോടനുബന്ധിച്ചുള്ള അദാലത്തിന്റെ വിശദീകരണം നടത്തി. പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥനായ കെ പ്രമോദ് നന്ദി പറഞ്ഞു.

595 ഗുണഭോക്താക്കള്‍ക്കായി 14.33 കോടി

നീലേശ്വരം നഗരസഭയില്‍ ലൈഫ് മിഷന്‍ പി.എം.എ.വൈ പദ്ധതിയില്‍ 595 ഗുണഭോക്താക്കള്‍ക്കായി  14.33 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതില്‍ 230 വീടുകള്‍ പൂര്‍ത്തീകരിച്ചു. 200 വീടുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. ഈ വര്‍ഷം മാര്‍ച്ചോടെ എല്ലാ ഗുണഭോക്താക്കളുടെയും വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലാണ് നഗരസഭ. നീലേശ്വരം നഗരസഭയുടെ ഫ്‌ളാറ്റ് സമുച്ചയ നിര്‍മാണത്തിന് 50 സെന്റ് സ്ഥലം നഗരസഭ ഏറ്റെടുത്തിട്ടുണ്ട്. തൊഴില്‍ സംരംഭം, ഗ്യാസ് കണക്ഷന്‍, ആധാര്‍ കാര്‍ഡ്, ഐഡി കാര്‍ഡ് എന്നിവ ലഭ്യമാക്കുന്നതിനായി സൗകര്യങ്ങള്‍, തുടര്‍ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള സാധന സാമഗ്രികള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാന്‍ ഉള്ള അവസരം, തുടങ്ങിയവയും കൃഷി വകുപ്പ്, വ്യവസായ വകുപ്പ,് ക്ഷീരവകുപ്പ്, ഫിഷറീസ് വകുപ്പ്, പട്ടികജാതി പകുപ്പ്, അക്ഷയ സെന്റര്‍ കൃഷി വകുപ്പ് തുടങ്ങിയവയുടെ സ്റ്റാളുകളും അദാലത്തില്‍ ഒരുക്കിയിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, news, Minister, Revenue Minister, E.Chandrashekharan, Government, Minister E Chandrasekharan about Development