Join Whatsapp Group. Join now!
Aster MIMS 10/10/2023

ജി എസ് ടി ഫയലിംഗ്: വെബ്‌സൈറ്റ് തകരാറിലായാലും പിഴ അടക്കേണ്ടി വരുന്നുവെന്ന് വ്യാപാരികള്‍

ജി എസ് ടി ആര്‍ വണ്‍ ഫയല്‍ ചെയ്യുമ്പോള്‍ വെബ് സെറ്റ് തകരാറിലായി ഫയല്‍ ചെയ്യാന്‍ പറ്റാത്ത വ്യാപാരികള്‍ തന്റേതല്ലാത്ത കുറ്റത്തിന് പിഴ അടക്കേണ്ട Kerala, news, Fine, Merchant-association, Merchants complaint against GST Filing
കോഴിക്കോട്: (www.kasargodvartha.com 24.01.2020) ജി എസ് ടി ആര്‍ വണ്‍ ഫയല്‍ ചെയ്യുമ്പോള്‍ വെബ് സെറ്റ് തകരാറിലായി ഫയല്‍ ചെയ്യാന്‍ പറ്റാത്ത വ്യാപാരികള്‍ തന്റേതല്ലാത്ത കുറ്റത്തിന് പിഴ അടക്കേണ്ട സാഹചര്യമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ പറഞ്ഞു. ജി എസ് ടി ഫയല്‍ ചെയ്യേണ്ട തീയ്യതി കഴിഞ്ഞ ദിവസം അവസാനിച്ചെങ്കിലും ധാരാളം വ്യാപാരികള്‍ക്ക് ഇതുവരെ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. ഒരു കോടിയോളം രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ള വ്യാപാരികളില്‍ ഒന്നര ശതമാനത്തിന് മാത്രമേ ഒരേ സമയം നെറ്റില്‍ കയറി ലോഗിന്‍ ചെയ്യാന്‍ കഴിയുന്നുള്ളൂ.

അവസാന ദിവസം എല്ലാവരും ഒരുമിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ശ്രമിക്കുന്നതാണ് വെബ് സെറ്റ് തകരാറിലാവാന്‍ പ്രധാനകാരണമായി അധികൃതര്‍ പറയുന്നത്. കണക്കുകള്‍ ശരിയാക്കുന്ന പ്രാക്ടീഷണര്‍മാരുടെ ജോലി ഭാരവും കണക്കുകള്‍ ക്രോഡീകരിച്ച് പ്രാക്ടീഷണേഴ്‌സിന് നല്‍കാന്‍ വരുന്ന കാലതാമസം മൂലം റിട്ടേണ്‍ ഫയല്‍ ചെയ്യല്‍ അവസാന ദിവസത്തേക്ക് നീളുമ്പോള്‍ പത്ത് മിനിറ്റ് എടുത്തിരുന്ന ഫയലിംഗ് ഒരു ദിവസം മുഴുവന്‍ ശ്രമിച്ചാലും റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയുന്നില്ല. മാത്രമല്ല പത്ത് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഒ.ടി.പി. ലഭിക്കാന്‍ ഒരു ദിവസത്തെ കാത്തിരിപ്പ് വേണ്ടി വരുന്നതായും വ്യാപാരി നേതാക്കള്‍ പറഞ്ഞു.

സോഫ്റ്റ് വെയര്‍ തയ്യാറാക്കിയ കമ്പനികളുടെ ശ്രദ്ധക്കുറവോ പരിചയമില്ലായ്മയോ ആണ് ഇത്തരത്തിലുള്ള കാലതാമസത്തിനും തകരാറിനും കാരണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അഞ്ച് ശതമാനം വ്യാപാരികള്‍ക്കെങ്കിലും ഒരേ സമയം സൈറ്റില്‍ കയറി ലോഗിന്‍ ചെയ്യാന്‍ സൗകര്യമൊരുക്കിയാല്‍ പ്രശ്‌നപരിഹാരത്തിന് സാധ്യതയുണ്ട്. ദിവസം 50 രൂപ പിഴ ഈടാക്കുന്ന നടപടി അവസാനിപ്പിക്കുകയോ റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി നീട്ടി നല്‍കുകയോ വേണം. ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്നും അടിയന്തിര ശ്രദ്ധ വേണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര ആവശ്യപ്പെട്ടു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, news, Fine, Merchant-association, Merchants complaint against GST Filing
  < !- START disable copy paste -->