Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോടിന്റെ പ്രകാശം അണഞ്ഞിട്ട് പതിമൂന്നാണ്ട്; ഓര്‍മകളില്‍ കെ എസ് അബ്ദുല്ല

കാസര്‍ക്കോടിന്റെ കിരീടം വെക്കാത്ത രാജാവായിരുന്നു കെ എസ് എന്ന രണ്ടക്ഷരത്തില്‍ അറിയപ്പെട്ട (പെടുന്ന) കെ എസ് അബ്ദുല്ല. ആരെയും ആകര്‍ഷിക്കുന്ന ആ രൂപം പതിനാലാം രാവിന് തുല്യമാKerala, kasaragod, Article, Memories of KS Abdulla
എ ബെണ്ടിച്ചാല്‍

കാസര്‍ക്കോടിന്റെ കിരീടം വെക്കാത്ത രാജാവായിരുന്നു കെ എസ് എന്ന രണ്ടക്ഷരത്തില്‍ അറിയപ്പെട്ട (പെടുന്ന) കെ എസ് അബ്ദുല്ല. ആരെയും ആകര്‍ഷിക്കുന്ന ആ രൂപം പതിനാലാം രാവിന് തുല്യമായിരുന്നു. മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയെ കുറിച്ചുള്ള ചിന്ത എന്നും കെഎസിന്റെ ഉള്ളില്‍ ജ്വലിച്ചു നിന്ന പ്രകാശഗോളമായിരുന്നു. മുസ്ലിം എജുക്കേഷന്‍ സൊസൈറ്റി (MES) യുടെ വിത്തും വളവും കെ എസ് അബ്ദുല്ലയുടേതാണ്.

തന്റെ മുന്നില്‍ എത്തപ്പെടുന്ന യാതനകളെയും വേദനകളെയും തന്നാല്‍ കഴിയുന്ന സഹായം ചെയ്തു കൊടുക്കുന്ന കാര്യത്തില്‍ മറ്റാരേക്കാളും ഒരുപടി മുന്നിലായിരുന്നു കെ എസ് അബ്ദുല്ല. ഒരിക്കല്‍ കെ എസ് മംഗലാപുരത്തേക്ക് പോകുന്ന വഴി ഉപ്പള എത്തിയപ്പോള്‍ ഒരു സ്ത്രീ തലയില്‍ കൈവെച്ച് കൊണ്ട് നിലവിളിക്കുന്ന രംഗം ശ്രദ്ധയില്‍ പെട്ടു. കാര്‍ നിര്‍ത്തി സ്ത്രീയോട് സംഭവം തിരക്കി. വീട് കത്തിനശിച്ചുപോയതായിരുന്നു സംഭവം. ഒരു പുതിയ വീട് ആ സ്ത്രീക്ക് നിര്‍മിച്ചു കൊടുക്കാനുള്ള ഏര്‍പ്പാട് ചെയ്ത ശേഷമാണ് കെ എസ് അബ്ദുല്ല മംഗളൂരുവിലേക്ക് പുറപ്പെട്ടത്. ഇതുപോലുള്ള എത്രയോ നല്ല കാര്യങ്ങള്‍ ചെയ്ത ഒരു മനുഷ്യനും, മനുഷ്യസ്‌നേഹിയുമായിരുന്നു മഹാനായ കെ എസ്.

കാസര്‍കോട് സിപിഎം ഏരിയ സെക്രട്ടറി പാച്ചേനി കുഞ്ഞിരാമന്‍ ആയിരുന്ന നാളില്‍ അന്നത്തെ ഓഫീസ് സെക്രട്ടറി (ഇപ്പോള്‍ വില്ലേജ് ഓഫീസറായി പിരിഞ്ഞ ചട്ടംഞ്ചാലില്‍ അപേക്ഷകള്‍ പൂരിപ്പിച്ചു നല്‍കുന്നു) ഗോപാലനും ഉണ്ട് കെഎസിനെ കുറിച്ച് പറയാന്‍ നല്ല വാക്കുകള്‍, സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ കൂടുമ്പോള്‍ പാച്ചേനി കുഞ്ഞിരാമന്‍ (എംഎല്‍എ) ഗോപാലനെ പണത്തിന് വേണ്ടി ആയക്കാറുണ്ടായിരുന്നത് കെഎസിന്റെ അടുത്തേക്കായിരുന്നു.

സമ്പന്നരുടെ ശ്രേഷ്ഠത ദാനശീലമാണെന്ന് വിശ്വസിച്ച ഒരു പൂമരമായിരുന്നു കെഎസ്. തിന്മകളുടെ വഴികളില്‍ നന്മയുടെ ഒരു കൈത്തിരി എങ്കിലും കത്തിച്ചുവെക്കാനുള്ള ഹൃദയത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. സാമൂഹ്യ, സാംസ്‌കാരിക പ്രതിഭകളെ ഒരുപോലെ മതഭേദമന്യ സ്‌നേഹിക്കുകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത മറ്റൊരാളെ നമുക്ക് ചൂണ്ടി കാട്ടാന്‍ സാധിക്കുമോ? കെ എസ് അബ്ദുല്ല വിടപറഞ്ഞിട്ട് ജനുവരി 18ന് പതിമൂന്ന് വര്‍ഷം തികയുകയാണ്.


Keywords: Kerala, kasaragod, Article, Memories of KS Abdulla