Join Whatsapp Group. Join now!
Aster MIMS 10/10/2023

എം ഡി എം എ മയക്കുമരുന്നും തോക്കും പിടികൂടിയ സംഭവത്തില്‍ കത്തി അഷ്‌റഫിന്റെ കൂട്ടാളിയായ ഹോട്ടല്‍ ഉടമ പിടിയില്‍; പോലീസ് പിടികൂടിയപ്പോള്‍ പ്രതി മയക്കുമരുന്ന് ലഹരിയില്‍, പോലീസ് സ്‌റ്റേഷനിലും നാടകീയ രംഗങ്ങള്‍

ബംഗളൂരുവില്‍ നിന്നും കാറില്‍ കടത്തുകയായിരുന്ന 20 ഗ്രാം എം ഡി എം എ മയക്കുമരുന്നും തോക്കും തിരകളും പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് Kasaragod, Kerala, news, Bekal, Top-Headlines, Police, MDMA Drug seized case; one more arrested
ബേക്കല്‍: (www.kasargodvartha.com 07.01.2020) ബംഗളൂരുവില്‍ നിന്നും കാറില്‍ കടത്തുകയായിരുന്ന 20 ഗ്രാം എം ഡി എം എ മയക്കുമരുന്നും തോക്കും തിരകളും പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രതി കൂടി അറസ്റ്റിലായി. നേരത്തെ അറസ്റ്റിലായ നിരവധി കേസുകളില്‍ പ്രതിയായ കത്തി അഷ്‌റഫിന്റെ കൂട്ടാളിയും പള്ളിക്കരയിലെ ഒജീന്‍ ഹോട്ടല്‍ ഉടമയുമായ പൂച്ചക്കാട്ടെ താജുദ്ദീനെ (35)യാണ് ബേക്കല്‍ എസ് ഐ അജിത് കുമാറും സംഘവും കാസര്‍കോട്ട് വെച്ച് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും. കാസര്‍കോട് എയര്‍ലൈന്‍സ് റോഡില്‍ വെച്ചാണ് താജുദ്ദീനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുക്കുമ്പോള്‍ ഇയാള്‍ മയക്കുമരുന്ന് ലഹരിയിലായിരുന്നു. അതുകൊണ്ട് തന്നെ സ്‌റ്റേഷനിലെത്തിച്ചപ്പോള്‍ പ്രതി ബഹളം വെക്കുകയും മറ്റും ചെയ്തു.


2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ 1.30 മണിയോടെയാണ് തൃക്കണ്ണാട് കടപ്പുറം റോഡിലെ സീപാര്‍ക്ക് ഹോട്ടലിന് മുന്നില്‍ വെച്ച് മയക്കുമരുന്നും തോക്കും തിരകളും പിടികൂടിയത്. കോഴിക്കോട് വെള്ളിമാടുകുന്നിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷാക്കിബിനെ (21) സംഭവസ്ഥലത്തു വെച്ച് തന്നെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കൂടെയുണ്ടായിരുന്ന കത്തി അഷ്റഫും താജുദ്ദീനും ഓടിരക്ഷപ്പെടുകയായിരുന്നു. കര്‍ണാടക രജിസ്ട്രേഷനിലുള്ള കെ എ 51 എഎ 5194 നമ്പര്‍ ചുവന്ന സ്വിഫ്റ്റ് കാറിലാണ് മയക്കുമരുന്ന് കടത്തിയത്. രണ്ടു ദിവസത്തിനു ശേഷം കത്തി അഷ്റഫിനെ മംഗളൂരുവിലെ രഹസ്യതാവളത്തില്‍ നിന്നും പോലീസ് അറസ്റ്റു ചെയ്തിരുന്നു.

പാലക്കുന്നില്‍ നടന്ന വെടിവെപ്പ് കേസിലെ പ്രതി കൂടിയായിരുന്നു കത്തി അഷ്റഫ്. വന്‍ മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായവരെന്നാണ് പോലീസ് പറയുന്നത്.


എം ഡി എം എ മയക്കുമരുന്നും തോക്കും പിടികൂടിയ സംഭവം; മുഖ്യപ്രതി കത്തി അഷ്‌റഫിനെ മംഗളൂരുവിലെ രഹസ്യതാവളത്തില്‍ നിന്നും പോലീസ് പൊക്കി, പ്രതിയെ കീഴടക്കിയത് മല്‍പിടുത്തത്തിലൂടെ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Bekal, Top-Headlines, Police, MDMA Drug seized case; one more arrested
  < !- START disable copy paste -->