Join Whatsapp Group. Join now!
Aster MIMS 10/10/2023

തീരദേശ നിയമ ലംഘന വീടുകള്‍; ലിസ്റ്റില്‍പെട്ടവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കൂടെയുണ്ടാവുമെന്നും എം സി ഖമറുദ്ദീന്‍ എം എല്‍ എ

തീരദേശ പരിപാലന നിയമം ലംഘിച്ച് വീടുവെച്ചവരുടെ ലിസ്റ്റില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ നിരവധി വീടുകള്‍ ഉള്‍പെട്ടതിനാല്‍ വിഷമത്തിലായവര്‍ Kasaragod, Kerala, news, M.C.Khamarudheen, Manjeshwaram, Uppala, MC Khamaruddin on Coastal law violation list
ഉപ്പള: (www.kasargodvartha.com 21.01.2020) തീരദേശ പരിപാലന നിയമം ലംഘിച്ച് വീടുവെച്ചവരുടെ ലിസ്റ്റില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ നിരവധി വീടുകള്‍ ഉള്‍പെട്ടതിനാല്‍ വിഷമത്തിലായവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും തീരദേശ നിയമം നിലവില്‍ വന്ന 1996 ന് മുമ്പുള്ളതും 60 വര്‍ഷത്തിലേറെ പഴക്കമുള്ള വീടുകള്‍ പോലും ലിസ്റ്റില്‍ വന്നതടക്കം നിരവധി അപാകതകള്‍ ഈ ലിസ്റ്റില്‍ വന്നതിനാല്‍ അക്കാര്യത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തി പരിഹാരം കാണാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മഞ്ചേശ്വരം എം എല്‍ എ എം സി ഖമറുദ്ദീല്‍ അറിയിച്ചു.

കുമ്പള, ബന്തിയോട് ബേരിക്ക, മഞ്ചേശ്വരം കടപ്പുറത്തുള്ള നിരവധി പേരാണ് ലിസ്റ്റില്‍ ഉള്‍പെട്ടിട്ടുള്ളത്. ഇവര്‍ക്ക് വേണ്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയതായും എല്ലാ കാര്യത്തിലും ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധി എന്ന നിലയില്‍ ശക്തമായ ഇടപെടല്‍ നടത്തി കൂടെയുണ്ടാവുമെന്നും എം എല്‍ എ അറിയിച്ചു. കടല്‍ കരയില്‍ നിന്നും നിശ്ചിത ദൂരപരിധിക്കുള്ളിലുള്ള വീടുകളെയാണ് തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദൂരപരിധില്‍പെടാത്തവരുടെ വീടുകളും ലിസ്റ്റില്‍ ഉള്‍പ്പെട്ടതോടെയാണ് ജനങ്ങള്‍ പരാതിയുമായി എം എല്‍ എയെ സമീപിച്ചത്. 50 മീറ്ററിനുള്ളിലുള്ള വീടുകള്‍ പൊളിച്ചുനീക്കാന്‍ നേരത്തെ തന്നെ ആലോചിച്ചിരുന്നു. വീട് നഷ്ടപ്പെടുന്ന മത്സ്യതൊഴിലാളികള്‍ക്ക് അവര്‍ പകരം സ്ഥലം കണ്ടെത്തിയാല്‍ വീട് കെട്ടി കൊടുക്കുമെന്നും അല്ലെങ്കില്‍ നഷ്ട പരിഹാര തുക നല്‍കുമെന്നുമാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. പകരം സ്ഥലം ഇല്ലാത്ത നിരവധി പേരാണ് ഇപ്പോള്‍ നെട്ടോട്ടമോടുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, M.C.Khamarudheen, Manjeshwaram, Uppala, MC Khamaruddin on Coastal law violation list
  < !- START disable copy paste -->