Join Whatsapp Group. Join now!
Aster MIMS 10/10/2023

'പ്ലാസ്റ്റിക്ക് ഉപയോഗ നിരോധനമല്ല, പകരം പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ നിര്‍മ്മാണം തടയണം'

പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്ക് നിരോധിക്കുന്നതിന് പകരം പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് തടയുകയാണ് സര്‍ക്കാര്‍ ആദ്യം Kasaragod, Kerala, news, Plastic, Say-no-to-Plastic, Manufacture of plastic products to be banned
കാസര്‍കോട്: (www.kasargodvartha.com 20.01.2020) പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്ക് നിരോധിക്കുന്നതിന് പകരം പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് തടയുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടതെന്ന് എന്‍ എ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരള റീജിയന്‍ കൗണ്‍സില്‍ അംഗവുമായ എന്‍ എ അബൂബക്കര്‍ പറഞ്ഞു. വേള്‍ഡ് മലയാളി കൗണ്‍സിലും ലേബര്‍ ഇന്ത്യാ ഗ്രൂപ്പും ചേര്‍ന്ന് പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജന പരിസ്ഥിതി സംരക്ഷണ കേരള യാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്ലാസ്റ്റിക്ക് നിര്‍മാര്‍ജ്ജനത്തിലൂടെ പ്രകൃതിയെ സംരക്ഷിക്കൂ എന്ന സന്ദേശം പൊതുജനങ്ങളിലും വിദ്യാര്‍ത്ഥികളിലുമെത്തിക്കാന്‍ കേരളത്തിലെ 14 ജില്ലകളിലെ തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ പ്രകൃതി സംരക്ഷണം പ്രമേയമാക്കിയുള്ള സ്‌കിറ്റുകള്‍ അവതരിപ്പിച്ചു. കോട്ടയം ഗുരുകുലം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നിന്നുമാരംഭിച്ച യാത്ര കാസര്‍കോട് എന്‍ എ മോഡല്‍ സ്‌കൂളില്‍ സമാപിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരള റീജിയന്‍ ചെയര്‍മാന്‍ ജോര്‍ജ്ജ് കുളങ്ങര മുഖ്യാതിഥിയായിരുന്നു. എന്‍ എ മോഡല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ യതീഷ് ബല്ലാള്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ചാപ്റ്റര്‍ വൈസ് പ്രസിഡണ്ട് സി എല്‍. ഹമീദ്, സെക്രട്ടറി ഷാഫി എ നെല്ലിക്കുന്ന്, സ്‌കൂള്‍ ഹെഡ് സുബാഷ് സംസാരിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Plastic, Say-no-to-Plastic, Manufacture of plastic products to be banned
  < !- START disable copy paste -->