city-gold-ad-for-blogger

മംഗളൂരു സംഘര്‍ഷം: മലയാളികള്‍ ഹാജരാവേണ്ടെന്ന് കമ്മീഷണര്‍; വിശദീകരണ കത്ത് അയച്ചാല്‍ മതി

മംഗളൂരു: (www.kasargodvartha.com 21.01.2020) കഴിഞ്ഞ മാസം 19ന് മംഗളൂരുവില്‍ പൗരത്വനിയമ ഭേദഗതിക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളുമായി ബന്ധപ്പെട്ട് മംഗളൂരു പോലീസിന്റെ നോട്ടീസ് ലഭിച്ച മലയാളികള്‍ ആരും പോലീസ് സ്റ്റേഷനുകളില്‍ ഹാജരാകേണ്ടതില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ഡോ. പി.എസ്. ഹര്‍ഷ. പകരം വിശദീകരണത്തോടെ മറുപടി അയച്ചാല്‍ മതി. മഞ്ചേശ്വരം എം എല്‍ എ എം സി ഖമറുദ്ദീന് നല്‍കിയ ഉറപ്പിലാണ് കമ്മീഷണര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഡിസംബര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 1800ലേറെ മലയാളികള്‍ക്ക് നോട്ടീസ് അയച്ച പ്രശ്‌നം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിയുടെ നേതൃത്വത്തില്‍ കമ്മീഷണറുമായി സംസാരിക്കാനായിരുന്നു രാവിലെയുണ്ടായ ധാരണ. നാല് മണിക്ക് കൂടിക്കാഴ്ച സമയം അനുവദിക്കുകയും ചെയ്തു. എന്നാല്‍ ചൊവ്വാഴ്ച തന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ലോംഗ് മാര്‍ച്ചിന്റെ തിരക്കിലായതിനാല്‍ ഉണ്ണിത്താന് സാധിച്ചില്ല. എം.സി ഖമറുദ്ദീന്‍ എം.എല്‍..എ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം. അഷ്‌റഫ് എന്നിവരും മഞ്ചേശ്വരം മണ്ഡലത്തിലെ യു.ഡി.എഫ് നേതാക്കളുമാണ് കമ്മീഷണറെ കണ്ടത്.

വിമാനത്താവളം പരിസരത്ത് ബോംബ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട തിരക്കുകാരണം കേരളസംഘത്തിന് കുറച്ചു സമയം മാത്രമേ കമ്മീഷണര്‍ അനുവദിച്ചുള്ളൂ. നോട്ടീസിന് ലഭിക്കുന്ന വിശദീകരണങ്ങള്‍ പരിശോധിച്ച് തുടര്‍നടപടിയുണ്ടാവും എന്ന് കമ്മീഷണര്‍ അറിയിച്ചിട്ടുണ്ട്. അക്രമത്തില്‍ പങ്കാളികളെന്ന് തോന്നുന്നവര്‍ നേരിട്ട് ഹാജരാവേണ്ടിവരും. രണ്ട് യുവാക്കള്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുന്നതില്‍ കലാശിച്ച സംഘര്‍ഷം നടന്ന ആ ദിവസം മംഗളൂരു സന്ദര്‍ശിച്ചവരുടെ മൈബൈല്‍ഫോണ്‍ സിം ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് വിലാസം സംഘടിപ്പിച്ചാണ് സ്പീഡ് പോസ്റ്റ് വഴി നോട്ടീസ് അയച്ചത്.

ക്രിമിനല്‍ നടപടിക്രമം 41എ അനുസരിച്ചുള്ള നോട്ടീസ്സില്‍ നിയമവിരുദ്ധമായ ഒത്തുചേരല്‍, അസ്വസ്ഥത സൃഷ്ടിക്കുന്ന പ്രവൃത്തികളില്‍ പങ്കാളികളാവല്‍, നിയമവിരുദ്ധമായി ആയുധം കൈയില്‍ വെക്കല്‍,നിരോധന ഉത്തരവുകളുടെ ലംഘനം, അക്രം പ്രവര്‍ത്തനം, ആക്രമണം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളില്‍ പെടുന്ന കുറ്റങ്ങള്‍ ആരോപിക്കുന്നു.ദക്ഷിണ കന്നടയുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍കോട് ജില്ലയിലെ തലപ്പാടി, കുഞ്ചത്തൂര്‍, മഞ്ചേശ്വരം, ഉപ്പള തുടങ്ങിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് ഏറെയും നോട്ടീസ് അയച്ചത്.പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരുടെ വിവാഹമാണ് നോട്ടീസ് അയക്കാന്‍ കണ്ടെത്തിയത്. ഓരോരുത്തരും ഹാജരാവേണ്ട പൊലീസ് സ്റ്റേഷനും തീയതിയും സമയവും നോട്ടീസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മംഗളൂരു സംഘര്‍ഷം: മലയാളികള്‍ ഹാജരാവേണ്ടെന്ന് കമ്മീഷണര്‍; വിശദീകരണ കത്ത് അയച്ചാല്‍ മതി

ഡിസംബര്‍ 19നുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവെപ്പില്‍ അബ്ദുല്‍ ജലീല്‍, മുഹമ്മദ് നൗഷീദ് എന്നീ യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നിരോധനാജ്ഞ ലംഘിച്ച് കേരളത്തില്‍ നിന്നെത്തിയ സംഘം അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി എന്ന് കര്‍ണ്ണാടക ആഭ്യന്തര മന്ത്രിയും മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ഡോ.പി.എസ്. ഹര്‍ഷയും ആരോപിച്ചിരുന്നു. ഈ ആരോപണം ശരിവെക്കാനുള്ള വഴി തേടുകയാണ് മലയാളികള്‍ക്ക് കുട്ടത്തോടെ നോട്ടീസ് അയച്ചതിലൂടെ കര്‍ണ്ണാടക പൊലീസ് ഉന്നമിടുന്നതെന്ന് ആരോപണമുണ്ട്. ദിനേന മലയാളി വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, രോഗികള്‍,സഹായികള്‍, വ്യാപാരികള്‍ തുടങ്ങി ആയിരക്കണക്കിന് ആളുകള്‍ മംഗളൂരുവിലേക്കും മംഗളൂരു വഴിയും സഞ്ചരിക്കുന്നുണ്ട്. കേരള-കര്‍ണ്ണാട പൊലീസ് മേധാവികള്‍ ചര്‍ച്ച ചെയ്തുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് പൊലീസ് മുന്നോട്ട് പോവുന്നതെന്നാണ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരം. മംഗളൂരു സിറ്റി ക്രൈം റിക്കോര്‍ഡ് ബ്യൂറോ അസി. കമ്മീഷണര്‍ ഓഫീസില്‍ നിന്നാണ് നോട്ടീസുകള്‍ അയച്ചത്.

മംഗളൂരു സംഘര്‍ഷം: മലയാളികള്‍ ഹാജരാവേണ്ടെന്ന് കമ്മീഷണര്‍; വിശദീകരണ കത്ത് അയച്ചാല്‍ മതി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Mangalore, news, Top-Headlines, National, M.C.Khamarudheen, Kasaragod, Mangaluru clash; Malayalees are not required to appear: says by Commissioner
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia