Join Whatsapp Group. Join now!
Aster MIMS 10/10/2023

റോഡരികില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയയാള്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു

Kerala, kasaragod, news, died, Man, Road-side, Police, General-hospital, Man found unconscious, died റോഡരികില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയയാള്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണത്തിന് കീഴടങ്ങി. അബ്ദുര്‍ റഹ് മാന്‍ എന്നയാളാണ് മരിച്ചത്.
കാസര്‍കോട്: (www.kasargodvartha.com 12.01.2020) റോഡരികില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയയാള്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണത്തിന് കീഴടങ്ങി. അബ്ദുര്‍ റഹ് മാന്‍ എന്നയാളാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ മുബാറക് മസ്ജിദിന് സമീപം ഫുട്പാത്തിലാണ് യാചകനായ അബ്ദുര്‍ റഹ് മാനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

വിവരമറിഞ്ഞെത്തിയ പിങ്ക് പോലീസ് ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, news, died, Man, Road-side, Police, General-hospital, Man found unconscious, died