കാസര്‍കോട്: (www.kasargodvartha.com 08.01.2020) ബള്‍ബ് മാറ്റിയിടുന്നതിനിടെ ഷോക്കേറ്റ് തേപ്പ് മേസ്ത്രി മരിച്ചു. തിരുവനന്തപുരം സ്വദേശിയും കേളുഗുഡ്ഡെയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ ഷാജി (40)യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. അണങ്കൂരിലെ ജോലി സ്ഥലത്ത് ബള്‍ബ് മാറ്റുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. വര്‍ഷങ്ങളായി കാസര്‍കോട്ട് ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സുകന്യ. ദാമു, ശരത് എന്നിവര്‍ മക്കളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Death, Shock, Top-Headlines, Man electrocuted to death
< !- START disable copy paste -->