സൗദിയില്‍ ക്രിക്കറ്റ് കളികഴിഞ്ഞ് മുറിയിലെത്തിയ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു; മരണം തട്ടിയെടുത്തത് വിവാഹം കഴിഞ്ഞ് മൂന്നാം മാസം

സൗദിയില്‍ ക്രിക്കറ്റ് കളികഴിഞ്ഞ് മുറിയിലെത്തിയ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു; മരണം തട്ടിയെടുത്തത് വിവാഹം കഴിഞ്ഞ് മൂന്നാം മാസം

റിയാദ്: (www.kasargodvartha.com 12.01.2020) സൗദിയില്‍ ക്രിക്കറ്റ് കളികഴിഞ്ഞ് മുറിയിലെത്തിയ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി പടിഞ്ഞാറെ വലിയ വീട്ടില്‍ കോയട്ടിയുടെ മകന്‍ കാളിയാരകത്ത് ഇര്‍ഫാന്‍ അഹമ്മദ് (29) ആണ് മരിച്ചത്. റിയാദിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. കഴിഞ്ഞ ദിവസം രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച ശേഷം റിയാദിലെ താമസസ്ഥലത്തെത്തിയ ഉടന്‍ കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു.

മൂന്നുമാസം മുമ്പ് വിവാഹം കഴിഞ്ഞ് റിയാദിലേക്ക് തിരിച്ചെത്തിയതായിരുന്നു. ഭാര്യ: ഒറ്റയില്‍ മിഷാഹില്‍. നിസാഫ്, ഫാത്തിമ, നൂറ എന്നിവര്‍ സഹോദരങ്ങളാണ്.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kozhikode, news, Youth, died, Riyadh, Saudi Arabia, Top-Headlines, Malayali youth died in Saudi Riyadh