Join Whatsapp Group. Join now!
Aster MIMS 10/10/2023

മൂന്ന് ജനറല്‍ വാര്‍ഡുകള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം; കുമ്പള ജില്ലാ സഹകരണ ആശുപത്രി പുതിയ കെട്ടിടം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു, കേരളത്തിലെ പൊതുജന ആരോഗ്യമേഖല എല്ലാവരുടേതുമായി വളര്‍ന്നതായി പിണറായി വിജയന്‍

സംസ്ഥാനത്തെ പൊതുജന ആരോഗ്യമേഖല സര്‍ക്കാരിന്റെ മികച്ച ഇടപെടലുകളെ തുടര്‍ന്ന് എല്ലാവിഭാഗം ജനങ്ങളുടേതായി മാറിയെന്ന് Kasaragod, Kerala, news, Top-Headlines, Pinarayi-Vijayan, Kumbala, hospital, Kumbala Hospital new building inaugurated by CM
കുമ്പള: (www.kasargodvartha.com 28.01.2020) സംസ്ഥാനത്തെ പൊതുജന ആരോഗ്യമേഖല സര്‍ക്കാരിന്റെ മികച്ച ഇടപെടലുകളെ തുടര്‍ന്ന് എല്ലാവിഭാഗം ജനങ്ങളുടേതായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആരോഗ്യമേഖലയില്‍ പൊതുസമൂഹത്തിന്റെ വിശ്വാസമാര്‍ജിച്ചു വരുന്ന സഹകരണ സംഘങ്ങള്‍ക്ക് വികസനനോന്മുഖമായ ഇടപെടലുകള്‍ നടത്താന്‍ വളരെയേറെ സാധ്യതകള്‍ മുന്നിലുള്ളതായും ഇനിയും മുന്നേറാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുമ്പളയിലെ കാസര്‍കോട് ജില്ലാ സഹകരണ ആശുപത്രിയുടെ പുതിയ ബഹുനില കെട്ടിടം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സമീപിക്കാന്‍ സാധിക്കുന്ന വിധത്തില്‍ മികവുറ്റ ചികിത്സാകേന്ദ്രങ്ങളാക്കി മാറ്റാന്‍ സാധിച്ചതിന്റെ സാക്ഷ്യപത്രമായാണ് കേന്ദ്രസര്‍ക്കാരിന്റെ നീതി ആയോഗ് കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ഒന്നാം സ്ഥാനം നല്‍കിയത്. ആരോഗ്യ രംഗമെന്നാല്‍ സര്‍ക്കാര്‍ ആശുപത്രികള്‍ മാത്രമല്ല. ആരോഗ്യ സാഹചര്യം സമ്പുഷ്ടമാക്കുന്നതില്‍ വിവിധ ഘട്ടങ്ങളില്‍ സ്വകാര്യമേഖലയും പങ്ക് വഹിച്ചിട്ടുണ്ട്. പൊതുജനആരോഗ്യമേഖല സര്‍ക്കാര്‍ ഇടപെടലുകളോടൊപ്പം സഹകരണ-സ്വകാര്യ മേഖലകളുടെ പിന്തുണയോടെ കൂടുതല്‍ കരുത്താര്‍ജിച്ച് ശ്രദ്ധ നേടുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളായതോടെ ലഭ്യമാക്കിയ മികച്ച ചികിത്സ തേടി പാവപ്പെട്ടവനും പണക്കാരനും ഒരുപോലെയാണ് എത്തിക്കൊണ്ടിരിക്കുന്നത്. പൊതുആരോഗ്യം മികച്ചതിനാലാണ് കേരളം ശ്രദ്ധിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


കുമ്പള ജില്ലാ സഹകരണ ആശുപത്രി: പുതിയ കെട്ടിടം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

കുമ്പള: കുമ്പളയിലെ കാസര്‍കോട് ജില്ലാ സഹകരണ ആശുപത്രി. നിര്‍മിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ റവന്യു-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യമേഖലയിലേക്ക് സഹകരണസംഘങ്ങളും കൂടി കടന്നു വരുന്നതോടെ പൊതുജന ആരോഗ്യമേഖല കൂടുതല്‍ സമ്പുഷ്ടമാകുന്നുവെന്ന് മന്ത്രി പറഞ്ഞു. പൊതുസമൂഹത്തിന്റെ പിന്തുണ യോടെ സഹകരണ സംഘം കൂടുതല്‍ ഇടപെടലുകള്‍ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി,  എം എല്‍ എ മാരായ എം സി കമറുദ്ദീന്‍, എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍,മുന്‍ എം പി പി കരുണാകരന്‍, ഉദ്ഘാടന ചടങ്ങില്‍ മുന്‍ മന്ത്രി സി ടി അഹമ്മദലി, മുന്‍ എം എല്‍ എ മാരായ കെ കുഞ്ഞിരാമന്‍, കെ പി സതീഷ് ചന്ദ്രന്‍, സി എച് കുഞ്ഞമ്പു, കെ വി കുഞ്ഞിരാമന്‍, സഹകരണ വകുപ്പ് ജോയിന്റ് രജിസട്രാര്‍ വി മുഹമ്മദ് നൗഷാദ്, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റുമാരായ എ കെ എം അഷ്‌റഫ്, ഓമന രാമചന്ദ്രന്‍, കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എല്‍ പുണ്ഡരികാക്ഷ, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ജെ അരുണ, സഹകരണ ആശുപത്രി സൊസൈറ്റി പ്രസിഡന്റ് എ ചന്ദ്രശേഖര, ജനപ്രതിനിധികള്‍, സഹകരണ സംഘം ഭാരവാഹികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മൂന്ന് ജനറല്‍ വാര്‍ഡുകള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം 

കുമ്പള നഗരത്തില്‍ ജില്ലാ ആശുപത്രി സഹകരണ സംഘം വിലക്കു വാങ്ങിയ 58.5 സെന്റ് സ്ഥലത്ത് പത്ത് കോടിരൂപ ചെലവിലാണ് ബഹുനിലകെട്ടിടം നിര്‍മിച്ചത്. പുതിയ കെട്ടിടത്തില്‍ മൂന്ന് ജനറല്‍ വാര്‍ഡുകളടക്കം 60 രോഗികള കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക വാര്‍ഡുകള്‍ ഒരുക്കിയിട്ടുണ്ട്. നാല് നിലകളിലേക്കും റാമ്പും ലിഫ്റ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഐസിയു, എന്‍ഐസിയു, ഓപ്പറേഷന്‍ തിയേറ്റര്‍, ലേബര്‍ തിയേറ്റര്‍, ഫാര്‍മസി, ലബോറട്ടറി, സ്‌കാനിങ്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം തുടങ്ങിയവയുമുണ്ട്. മഞ്ചേശ്വരം ബ്ലോകക് വനിതാ സഹകരണ സംഘത്തിന്റെ കീഴില്‍ കാന്റീന്‍ സൗകര്യവും തയ്യാറാക്കിയിട്ടുണ്ട്. മാലിന്യ സംസ്‌കരണത്തിനും വസ്ത്രമലക്കാനും പ്രത്യേക യന്ത്രസംവിധാനമുണ്ട്. നഴ്‌സുമാര്‍ക്ക് താമസ സൗകര്യവുമുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Pinarayi-Vijayan, Kumbala, hospital, Kumbala Hospital new building inaugurated by CM
  < !- START disable copy paste -->