Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇന്ത്യയിലെ ജനങ്ങളെ ഒന്നായി കാണാനുള്ള വിശാലമായ മനസ് മോഡി കാണിക്കണം; കേരള യൂത്ത് ഫ്രണ്ട് കളക്ട്രേറ്റ് മാര്‍ച്ച് നടത്തി

പൗരത്വ നിയമം പിന്‍വലിച്ച് ഇന്ത്യയിലെ ജനങ്ങളെ ഒന്നായി കാണുന്നതിനുള്ള വിശാലമായ മനസ് കാണിക്കുന്നതിന് നരേന്ദ്രമോദി സര്‍ക്കാര്‍ Kasaragod, Kerala, news, Narendra-Modi, Top-Headlines, March, Collectorate, Kerala Youth front collectorate march conducted
കാസര്‍കോട്: (www.kasargodvartha.com 17.01.2020) പൗരത്വ നിയമം പിന്‍വലിച്ച് ഇന്ത്യയിലെ ജനങ്ങളെ ഒന്നായി കാണുന്നതിനുള്ള വിശാലമായ മനസ് കാണിക്കുന്നതിന് നരേന്ദ്രമോദി സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇന്ത്യയുടെ മതേതരത്വവും അഖണ്ഡതയും ഐക്യവും നിലനിര്‍ത്തി കൊണ്ടുപോകുന്നതിനാണ് മോദി ശ്രമിക്കേണ്ടതെന്നും കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡണ്ട് കുര്യാക്കോസ് പ്ലാപ്പറമ്പില്‍ പറഞ്ഞു. കേരള യൂത്ത് ഫ്രണ്ട് എം ജില്ലാ കമ്മറ്റി നടത്തിയ കളക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


തൊഴിലില്ലായ്മക്കെതിരെ ഇപ്പോള്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാറുകളാണ് കേന്ദ്രവും കേരളവും ഭരിക്കുന്നത്. ഇതുപോലെ തന്നെ കാര്‍ഷിക മേഖല തകര്‍ന്ന് തരിപ്പണമായിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ലിജി ഇരുപ്പക്കാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിനോജ് ചാക്കോ, ബിജു തുളശ്ശേരി, കേരള കോണ്‍ഗ്രസ് നേതാക്കളായ ഷാജി വെള്ളക്കുന്നേല്‍, ടോമി മണിയംതോട്ടം, ഡേവി സ്റ്റീഫന്‍, ഗോഡ് വിന്‍ ലംബോ, മെല്‍വിന്‍ ക്രസ്റ്റ, ജോമോന്‍ പുളിക്കാചുണ്ട, മനോജ്, ജോസ്‌കുട്ടി പാലമറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Narendra-Modi, Top-Headlines, March, Collectorate, Kerala Youth front collectorate march conducted
  < !- START disable copy paste -->