city-gold-ad-for-blogger

ലൈഫ് ഭവന പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനവുമായി കാസര്‍കോട് നഗരസഭ; 309 കുടുംബങ്ങള്‍ക്ക് വീട്; വീട്ടിലെ ജോലി ചെയ്താല്‍ പ്രതിവര്‍ഷം 24,000 രൂപ; കുടുംബശ്രീ യൂണിറ്റ് വഴി സ്വയം സംരഭകത്വവും; അദാലത്തിലൂടെ ഉറപ്പു വരുത്തിയത് മികച്ച ജീവിത സുരക്ഷ

കാസര്‍കോട്: (www.kasargodvartha.com 04.01.2020) ലൈഫ് പി എം എ വൈ ഭവന പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനവുമായി കാസര്‍കോട് നഗരസഭയുടെ മുന്നേറ്റം. 309 കുടുംബങ്ങള്‍ക്കാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടൊരുങ്ങുന്നത്. വെള്ളിയാഴ്ച കാസര്‍കോട് ടൗണ്‍ ഹാളില്‍ ഇവര്‍ക്കായി അദാലത്തും കുടുംബ സംഗമവും സംഘടിപ്പിച്ചു. വീട് നിര്‍മിക്കാന്‍ നാല് ലക്ഷം രൂപയാണ് നല്‍കുക. ഇവര്‍ക്ക് ആവശ്യമെങ്കില്‍ ബാങ്ക് വഴി നാലു ലക്ഷം രൂപ കൂടി ലോണ്‍ ലഭിക്കും. ഇതിനായി ബാങ്കിംഗ് സൗകര്യവും അദാലത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തി.
ലൈഫ് ഭവന പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനവുമായി കാസര്‍കോട് നഗരസഭ; 309 കുടുംബങ്ങള്‍ക്ക് വീട്; വീട്ടിലെ ജോലി ചെയ്താല്‍ പ്രതിവര്‍ഷം 24,000 രൂപ; കുടുംബശ്രീ യൂണിറ്റ് വഴി സ്വയം സംരഭകത്വവും; അദാലത്തിലൂടെ ഉറപ്പു വരുത്തിയത് മികച്ച ജീവിത സുരക്ഷ



വീട്ടല്‍ മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നതിനും ഹരിതകേരള മിഷന്റെ ഭാഗമായി സ്റ്റീല്‍ പാത്രങ്ങള്‍ നല്‍കാനും അദാലത്തില്‍ തീരുമാനമായി. കുടുംബത്തിലെ 60 വയസു കഴിഞ്ഞവര്‍ക്ക് വാര്‍ഘക്യകാല പെന്‍ഷന്‍ നല്‍കുന്നതിനും, അയ്യങ്കാളി തൊഴില്‍ ഉറപ്പു പദ്ധതിയില്‍ വീട്ടില്‍ തന്നെ ജോലി ചെയ്താല്‍ പ്രതി വര്‍ഷം 24,000 രൂപ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ മതിയായ രേഖ സമര്‍പ്പിച്ചാല്‍ റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തു നല്‍കാനും തീരുമാനമായി. 

റവന്യൂ വകുപ്പ് ഉള്‍പ്പെടെ 18 വകുപ്പുകളാണ് അദാലത്തില്‍ പങ്കെടുത്തത്. വീടു നിര്‍മാണത്തിന് കുറഞ്ഞ വിലയില്‍ നിര്‍മാണ സാമഗ്രികള്‍ നല്‍കുന്നതിനായി നാലു കമ്പനികള്‍ മുന്നോട്ടു വന്നിരുന്നു. ഇലക്ട്രിക് വയറിംഗ് നടത്തുന്നതിനും സിറാമിക്‌സ് സാധനങ്ങള്‍ നല്‍കുന്നതിനും കമ്പനികള്‍ തയ്യാറായിട്ടുണ്ട്. ക്ഷീര വകുപ്പ് പശു വളര്‍ത്താല്‍ പദ്ധതി നടപ്പിലാക്കും. കുടുംബശ്രീയുടെ സ്വയം സംരഭകത്വ പദ്ധതികളും നടപ്പിലാക്കും. മദ്യപാനാസക്തി ഉള്ളവര്‍ക്ക് വിമുക്തി പദ്ധതി വഴി സാന്ത്വനവും പരിചരണവും നല്‍കുന്നതിനും നടപടി സ്വീകരിച്ചു. 

പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായി അദാലത്തിനെത്തിയ മുഴുവന്‍ ആളുകള്‍ക്കും തുണി സഞ്ചി വിതരണം ചെയ്തു. എം പിയുടെ അഭാവത്തില്‍, അദാലത്ത് കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമാ ഇബ്രാഹിം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  news, Kerala, kasaragod, Development project, Adalath, Bank, Family, Family-meet, Kasargod Municipality with excellent work on Life Project
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia