Join Whatsapp Group. Join now!
Aster MIMS 10/10/2023

ആവേശമായി കാസര്‍കോട് മാരത്തണ്‍; കോട്ടയത്തിന്റെ ആധിപത്യം

Kerala, kasaragod, news, Kottayam, Sports, Athlete, Municipal Stadium, District Collector, Police-officer, Rajmohan Unnithan, , MP, N.A.Nellikunnu, MLA, Kasaragod Marathon held കാസര്‍കോട് മാരത്തണില്‍ കോട്ടയത്തിന് ആധിപത്യം. പുരുഷന്മാരില്‍ എസ് ജിജില്‍ (കോട്ടയം) ഒന്നും എം പി നബീല്‍ സാഹി (കോഴിക്കോട്) രണ്ടും കെ പ്രസാദ് (പാലക്കാട്) മൂന്നും സ്ഥാനം നേടി. വനിതകളില്‍ അല്‍ഫോണ്‍സ പീറ്റര്‍ ഒന്നും നിവിയ മേരി
കാസര്‍കോട്: (www.kasargodvartha.com 19.01.2020) കാസര്‍കോട് മാരത്തണില്‍ കോട്ടയത്തിന് ആധിപത്യം. പുരുഷന്മാരില്‍ എസ് ജിജില്‍ (കോട്ടയം) ഒന്നും എം പി നബീല്‍ സാഹി (കോഴിക്കോട്) രണ്ടും കെ പ്രസാദ് (പാലക്കാട്) മൂന്നും സ്ഥാനം നേടി. വനിതകളില്‍ അല്‍ഫോണ്‍സ പീറ്റര്‍ ഒന്നും നിവിയ മേരി ജോസഫ് രണ്ടും വി വി അനുഷ മൂന്നും (മൂവരും കോട്ടയം) സ്ഥാനം നേടി.

മിനി മാരത്തണില്‍ പുരുഷന്മാരില്‍ വി രഞ്ജിത്ത് കുമാര്‍ ഒന്നും നിതിന്‍ നായിക് രണ്ടും (ഇരുവരും കാസര്‍കോട്), കെ കെ വിഷ്ണുപ്രസാദ് (തൃശൂര്‍) മൂന്നും സ്ഥാനം നേടി. വനിതകളില്‍ ലിന്‍സി ജോസ് ഒന്നും എം എസ് കാവ്യ രണ്ടും ജോസ്ന മൂന്നും (മൂവരും കോട്ടയം) സ്ഥാനത്തെത്തി.


ആരോഗ്യവും സൗഹൃദവും എന്ന സന്ദേശവുമായാണ് ഗുഡ്മോണിംഗ് കാസര്‍കോട് കൂട്ടായ്മ കാസര്‍കോട് മാരത്തണ്‍ നടത്തിയത്. നാനൂറോളം പേര്‍ പങ്കെടുത്ത മാരത്തണില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കായിക താരങ്ങള്‍ പങ്കെടുത്തു.

രാവിലെ 7.30ന് കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച മാരത്തണ്‍ വിദ്യാനഗര്‍, നുള്ളിപ്പാടി, പുതിയ ബസ് സ്റ്റാന്‍ഡ്, കറന്തക്കാട്, കൂഡുലു, ഉളിയത്തടുക്ക, ഹിദായത്ത് നഗര്‍ ചുറ്റി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സമാപിച്ചു. മിനി മാരത്തണ്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച് വിദ്യാനഗറിലുടെ നുള്ളിപ്പാടി ആയുര്‍വേദ ആശുപത്രി പരിസരത്ത് നിന്ന് മടങ്ങി മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ സമാപിച്ചു.

ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ത് ബാബു, ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് എന്നിവര്‍ ഫ്ളാഗ് ഓഫ് ചെയ്തു. കെ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി സമ്മാനദാനം നിര്‍വഹിച്ചു. മുഹമ്മദ് ഹാഷിം സ്വാഗതം പറഞ്ഞു.

സമാപന സമ്മേളനം കെ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. ഹാരിസ് ചൂരി അധ്യക്ഷനായി. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ബീഫാത്വിമ ഇബ്രാഹിം, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, മുനിസിപ്പല്‍ കൗണ്‍സിലര്‍ സവിത, പ്രസ് ക്ലബ് സെക്രട്ടറി കെ വി പത്മേഷ്, പി സി ജയരാജന്‍ എന്നിവര്‍ സംസാരിച്ചു. എ വി പവിത്രന്‍ സ്വാഗതവും ബാലന്‍ ചെന്നിക്കര നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, news, Kottayam, Sports, Athlete, Municipal Stadium, District Collector, Police-officer, Rajmohan Unnithan, , MP, N.A.Nellikunnu, MLA, Kasaragod Marathon held