Join Whatsapp Group. Join now!
Aster MIMS 10/10/2023

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രമേയം പാസാക്കി

പൗരത്വ ഭേദഗതി നിയമം പൂര്‍ണമായും പിന്‍വലിക്കണമെന്നും, പൗരത്വ രജിസ്േ്രടഷന്‍ നടപ്പിലാക്കാനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ ആലോചന Kasaragod, Kerala, news, Kasaragod Block Panchayat pass resolution against CAA
കാസര്‍കോട്: (www.kasargodvartha.com 16.01.2020) പൗരത്വ ഭേദഗതി നിയമം പൂര്‍ണമായും പിന്‍വലിക്കണമെന്നും, പൗരത്വ രജിസ്േ്രടഷന്‍ നടപ്പിലാക്കാനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ ആലോചന ഉപേക്ഷിച്ച് രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റണമെന്നും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പ്രമേയം മുഖേന ആവശ്യപ്പെട്ടു. വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി ഡി കബീര്‍ പ്രമേയം അവതരിപ്പിച്ചു. അംഗം മല്ലിക ടീച്ചര്‍ പിന്താങ്ങി.


പ്രസിഡണ്ട് സി എച്ച് മുഹമ്മദ് ചായിന്റടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അലീന ഷിനൂന്‍, ആഇശ സഅദുല്ല, എ എസ് അഹ് മദ്, മെമ്പര്‍മാരായ താഹിറ യൂസഫ്, താഹിറ താജുദ്ദീന്‍, യശോദ, അവിനാഷ്, പ്രഭാശങ്കര്‍ മാഷ്, ഖദീജ മഹ് മൂദ്, ഹഫ്‌സത് മുനീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Kasaragod Block Panchayat pass resolution against CAA
  < !- START disable copy paste -->