Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉദ്യോഗസ്ഥരുടെ അനാസ്ഥ, കാഞ്ഞങ്ങാട്-ബംഗളൂരു കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് മുടങ്ങി,യാത്രക്കാര്‍ ദുരിതത്തിലായി

ഉദ്യോഗസ്ഥരുടെ അനാസ്ഥയെത്തുടര്‍ന്ന് കാഞ്ഞങ്ങാട്-ബംഗളൂരു കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് News, Kanhangad, Kasaragod, Kerala, KSRTC-bus, KSRTC,
കാഞ്ഞങ്ങാട്:(www.kasargodvartha.com 05/01/2020) ഉദ്യോഗസ്ഥരുടെ അനാസ്ഥയെത്തുടര്‍ന്ന് കാഞ്ഞങ്ങാട്-ബംഗളൂരു കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് മുടങ്ങി.ശനിയാഴ്ച്ച രാത്രി കാഞ്ഞങ്ങാടു നിന്നും ബംഗളൂരുനിലേക്ക് പുറപ്പെടേണ്ട കെ എസ് ആര്‍ട്ടി സി ബസാണ് ഡിപ്പോ അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് സര്‍വീസ് മുടങ്ങിയത്. ശനിയാഴ്ച്ച രാവിലെ എട്ടുമണിയോടെ ബംഗളൂരുവില്‍ നിന്ന് തിരിച്ചെത്തിയ ബസിന്റെ ലീഫ് പൊട്ടിയിരുന്നു.

എന്നാല്‍ ഉത്തരവാദപ്പെട്ടവര്‍ പൊട്ടിയ ലീഫ് മാറ്റി ബസ് യാത്രായോഗ്യമാക്കുകയോ പകരം സംവിധാനം ഏര്‍പ്പെടുത്തുകയോ ചെയ്യാത്തതാണ് സര്‍വീയ് മുടങ്ങാന്‍ കാരണം. അത്യാവശ്യഘട്ടത്തില്‍ ബസ്സിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിന് ഡിപ്പോ എഞ്ചിനീയര്‍ക്ക് അധികാരമുണ്ട്. ഈ സംവിധാനം നിലനില്‍ക്കെ ഉച്ചവരെ ഒരു നടപടിയും എടുത്തില്ല. ഉച്ചയോടെയാണ് മേല്‍ ഉദ്യോഗസ്ഥരെ വിളിച്ച് വിവരം അറിയിച്ച് അനുവാദം ലഭിച്ചതോടെ ലീഫ് വാങ്ങി.

നാലുമണിയോടെ ലീഫ് വാങ്ങി കൊണ്ടുവന്നെങ്കിലും എഞ്ചിനീയറിംഗ് വിഭാഗത്തിലെ ജീവനക്കാര്‍ ഷിഫ്റ്റ് തീര്‍ന്ന് പോയതിനാല്‍ ജോലി കൃത്യമായി നടത്താനായില്ല. ഇതാണ് സര്‍വീസ് മുടങ്ങിയത്. എന്നാല്‍ തകരാറിലായ ബസിന് പകരം മറ്റൊരു ബസ് തയ്യാറാക്കാനും അധികൃതര്‍ തയ്യാറായില്ല. നാല്‍പതോളം യാത്രക്കാരാണ് ശനിയാഴ്ച ബംഗളുരുവിലേക്ക് പോകുവാനായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ഇവര്‍ യാത്ര ചെയ്യാനാകാതെ ദുരിതത്തിലായി. പൊതുവെ കെ എസ് ആര്‍ ട്ടി സി നഷ്ടത്തിലാണ് ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ കാട്ടുന്ന അനാസ്ഥ ഗുരുതരമായ വീഴ്ച്ചയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kanhangad, Kasaragod, Kerala, KSRTC-bus, KSRTC, Kanhangad - Bangalore KSRTC bus service disrupted, commuters in distress