Join Whatsapp Group. Join now!
Aster MIMS 10/10/2023

മലയോര ഹൈവേ ഈ വര്‍ഷം പൂര്‍ത്തിയാകും: മുഖ്യമന്ത്രി

Kerala, kasaragod, news, Pinarayi-Vijayan, Minister, school, Road, Hill Highway will complete this year; Says by CM ജില്ലയില്‍ 115 കിലോമീറ്റര്‍ നീളത്തില്‍ കടന്നു പോകുന്ന മലയോര ഹൈവേ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുഞ്ചത്തൂരില്‍ ആരംഭിച്ച് ജില്ലയില്‍ 83 കിലോമീറ്ററില്‍ കടന്നു പോവുന്ന
കാസര്‍കോട്: (www.kasargodvartha.com 28.01.2020) ജില്ലയില്‍ 115 കിലോമീറ്റര്‍ നീളത്തില്‍ കടന്നു പോകുന്ന മലയോര ഹൈവേ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുഞ്ചത്തൂരില്‍ ആരംഭിച്ച് ജില്ലയില്‍ 83 കിലോമീറ്ററില്‍ കടന്നു പോവുന്ന തീരദേശ ഹൈവേ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയെന്നും ഈ വര്‍ഷം തന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് വളരെയേറെ പ്രാധാന്യമാണ് നല്‍കുന്നത്. ജില്ലയില്‍ 246 സ്‌കൂളുകള്‍ ഹൈടെക്ക് ആയി ഉയര്‍ത്തുകയും 478 ഹൈടെക് ലാബുകള്‍ സജ്ജീകരിച്ചതായും അദ്ദേഹം പറഞ്ഞു. കിഫ്ബിയിലൂടെ സമയബന്ധിതമായ നടപ്പാക്കുന്ന പദ്ധതികളുടെ ഗുണനിലവാരത്തില്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവില്ല. ഇതിനുള്ള ഗുണനിലവാര പരിശോധന നടത്തി കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും സമഗ്രവികസനത്തിന് ഒന്നിച്ച് കൈകോര്‍ത്ത് മുന്നേറാമെന്നും അദ്ദേഹം പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, news, Pinarayi-Vijayan, Minister, school, Road, Hill Highway will complete this year; Says by CM