കുമ്പള കണിപുര ക്ഷേത്ര വെടിക്കെട്ട് ഉത്സവം: ശ്രദ്ധേയമായി ആരോഗ്യ ബോധവത്കരണ പവലിയന്‍

കുമ്പള കണിപുര ക്ഷേത്ര വെടിക്കെട്ട് ഉത്സവം: ശ്രദ്ധേയമായി ആരോഗ്യ ബോധവത്കരണ പവലിയന്‍

കുമ്പള: (www.kasargodvartha.com 16.01.2020) കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ വെടിക്കെട്ട് ഉത്സവത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ് കുമ്പള ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് മുന്‍വശത്തായി സ്ഥാപിച്ച പവലിയന്‍ ശ്രദ്ധേയമായി. പവലിയന്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ആരോഗ്യ വകുപ്പ് തയ്യാറാക്കിയ പ്രശ്‌നോത്തരിയും, സമ്മാന പദ്ധതികളുമുണ്ട്. പരിപാടിയില്‍ പങ്കെടുത്ത് വിജയികളാകുന്നവര്‍ക്ക് ജില്ലാ ആരോഗ്യ വകുപ്പ് മാസ് മീഡിയ വിഭാഗം ബംബര്‍ സമ്മാനം നല്‍കും.


ആരോഗ്യപ്രശ്‌നങ്ങളില്‍ സാമൂഹിക ഇടപെടലുകള്‍ ഉണ്ടാകണം എന്നതിനാലാണ് ഇത്തരം ബോധവല്‍ക്കരണ പ്രദര്‍ശനം കൊണ്ട് ഉദ്ദേശിക്കുന്നത്. കൊതുകുജന്യ രോഗങ്ങള്‍, വായുജന്യ രോഗങ്ങള്‍, പുകവലിജന്യ രോഗങ്ങള്‍, ജലജന്യ രോഗങ്ങള്‍ എന്നിവയുടെ രോഗനിയന്ത്രണ മാര്‍ഗങ്ങള്‍ ചിത്രങ്ങളിലൂടെ പങ്കെടുക്കുന്നവരുമായി ആരോഗ്യവകുപ്പ് അധികൃതര്‍ സംവദിക്കും.

കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം, കാസര്‍കോട് വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പവലിയനില്‍ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.Keywords: Kerala, kasaragod, news, Kumbala, Religion, Temple fest, Health-Department, Health dept pavilion in Kumbala Kanipura temple fest